ഫേസ്ബുക്ക് പഴയപടി തുടരും ! ; ന്യൂസ് ഫീഡിനെ രണ്ടായി തരം തിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഫേസ്ബുക്ക് പിന്മാറി
ന്യൂസ് ഫീഡിനെ രണ്ടായി തരം തിരിക്കാനുള്ള ഫേസ്ബുക്കിന്റെ തീരുമാനം ഉപഭോക്താക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറിയാതായി റിപ്പോർട്ടുകൾ.
സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങളും വിവരങ്ങളുമടങ്ങുന്ന ഒരു ന്യൂസ്ഫീഡും ലൈക്ക് ചെയ്ത പേജുകളില്‍ നിന്നുള്ള ന്യൂസ് പബ്ലിക്കേഷനുകള്‍ നോട്ടിഫിക്കേഷനുമായി മറ്റൊരു ന്യൂസ് ഫീഡും എന്ന ആശയമാണ് ഫെയ്സ്ബുക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
പുതിയ രീതിയോട് ഉപഭോക്താക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം ഫേസ്ബുക്ക് കൈക്കൊണ്ടത്. വ്യാജവാര്‍ത്താ സൈറ്റുകളെ തടയുന്നതിനായാണ് തങ്ങള്‍ പുതിയ രീതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതെന്നാണ് ഫെയ്സ്ബുക്ക് നല്‍കുന്ന വിശദീകരണം.
എന്നാൽ പുതിയ രീതിയെ ആളുകൾ എങ്ങനെ ഉൾക്കൊള്ളുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നതിനാലാണ് സര്‍വ്വെ നടത്തി അതിന്റെ ഫലമനുസരിച്ച് തീരുമാനം നടപ്പിലാക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചത്
എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പുതിയ രീതിയെ തീർത്തും എതിര്‍ക്കുകയായിരുന്നു. ആറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ മുഴുവന്‍ ഉപഭോക്താക്കളും പുതിയ പരിഷ്കാരത്തെ എതിർത്താണ് അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് നിലവിലെ രീതി തന്നെ തുടരാന്‍ ഫേസ്ബുക്ക് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha