സ്മാർട്ഫോൺ ഉപയോഗിക്കാതിരുന്നാൽ വമ്പൻ ഡിസ്‌കൗണ്ട് ! ; സ്മാര്‍ട്ട്ഫോണില്‍ നിന്നും യുവാക്കളെ അകറ്റാനായി ഒരു സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷന്‍
യുവാക്കൾ സ്മാർട്ഫോണുകൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതേ സ്മാര്‍ട്ട്ഫോണില്‍ നിന്നും യുവാക്കളെ അകറ്റി നിര്‍ത്തുന്നതിനായി ഒരു സ്മാര്‍ട്ഫോണ്‍ ആപ്പ് എത്തിയിരിക്കുകയാണ്. ' ഹോള്‍ഡ് ആപ്പ് ' എന്നാണ് ആപ്ലിക്കേഷനു പേര് നൽകിയിരിക്കുന്നത്
എത്രനേരം ഉപയോക്താക്കള്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നു എന്നതിനനുസരിച്ച് നിശ്ചിത പോയിന്റുകള്‍ നല്‍കുകയും ആ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഹോള്‍ഡ് ആപ്പ് സൗജന്യ സമ്മാനങ്ങള്‍ നല്‍കുന്നു.
എന്നാൽ ഹോള്‍ഡ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കണം എന്നത് നിർബന്ധമാണ്. നിങ്ങള്‍ സ്കൂളിലോ കോളേജിലോ സര്‍വ്വകലാശാലയിലോ ആണെങ്കില്‍ മാത്രമേ ഈ പോയിന്റ് നേടാന്‍ സാധിക്കുകയുള്ളൂ. ഹോള്‍ഡ് ആപ്പ് നിങ്ങളുടെ ലൊക്കേഷന്‍ പരിശോധിച്ച ശേഷമാണ് ഇത്തരത്തിൽ പോയിന്റ് നൽകുന്നത്.
നിങ്ങള്‍ക്ക് 20 മിനിറ്റ് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ 10 പോയിന്റ് ലഭിക്കും. ഈ പോയിന്റുകള്‍ ഉപയോഗിച്ച് സിനിമാ ടിക്കറ്റില്‍ വിലക്കിഴിവ്, സൗജന്യമായി പോപ് കോണും കോഫിയും ആമസോണ്‍ സ്ക്രാച്ച്‌കാര്‍ഡ്, ഡിസ്കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ എന്നിങ്ങനെ നിരവധി ഓഫറുകൾ സ്വന്തമാക്കാം.
നിലവില്‍ ഈ ആപ്ലിക്കേഷന്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമല്ല. നോര്‍വേ, സ്വീഡന്‍, യു.കെ എന്നിവിടങ്ങളിലാണ് ഹോള്‍ഡ് ആപ്പിന്റെ പ്രയോജനം ലഭ്യമാകുക.
https://www.facebook.com/Malayalivartha