ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കാം ! ; പുതുമ സൃഷ്ടിച്ച് ഇന്ത്യന്‍ ഉപഭോക്താവിന്റെ കണ്ടെത്തൽ
കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കാം. 'ആഡ് വോയിസ് ക്ലിപ്പ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പെട്ടെന്നു തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ് സൂചന. ഒരു ഇന്ത്യന്‍ ഉപഭോക്താവാണ് വോയിസ് ക്ലിപ്പുകള്‍ ഇത്തരത്തില്‍ സ്റ്റാറ്റസാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏതാനും ഉപഭോക്താക്കളില്‍ ഫെയ്സ്ബുക്ക് പരീക്ഷിച്ചു വരികയാണ്. സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക.
ടെസ്റ്റ് മെസേജിനേക്കാളും വീഡിയോ അപ്ഡേഷനെക്കാളും മികച്ചതായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫെയ്സ്ബുക്കിന്റെ അവകാശപ്പെടുന്നത്.
ദീര്‍ഘമായ സ്റ്റാറ്റസുകള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് വോയ്സ് ക്ലിപ്പ് സ്റ്റാറ്റസുകള്‍. പുതിയ ഫീച്ചര്‍ എത്രയും വേഗം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha