കൊടുത്താൽ പണി കൊല്ലത്തും കിട്ടും ! ; ' ഗൂഗിൾ ടെസ് ' ന്റെ പുതിയ ഫീച്ചർ വാട്സ്‌ആപ്പിനുള്ള പണി
വാട്സ്‌ആപ്പ് പേയ്മെന്റ് രംഗത്തേക്കു കൂടി ചുവടു വെച്ചതിനു പിന്നാലെ ഗൂഗിൾ വാട്സ്‌ആപ്പിനിട്ടൊരു മുട്ടൻ പണി കൊടുക്കാനൊരുങ്ങുകയാണ്. ഗൂഗിളിന്റെ പേയ്മെന്റ് ആപ്പ് ആയ ഗൂഗിള്‍ ടെസില്‍ മെസ്സേജിങ് കൂടി ഉൾപ്പെടുത്താനുള്ള നീക്കമാണ് ഗൂഗിൾ നടത്തുന്നത്. ഇതോടെ ഗൂഗിള്‍ ടെസിലൂടെ പണമിടപാടുകള്‍ക്കൊപ്പം സന്ദേശങ്ങങ്ങളും കൈമാറാൻ സാധിക്കും.
എന്നാൽ പണമിടപാടുകളെക്കുറിച്ചുള്ള സന്ദേശം കൈമാറാനാണ് പുതിയ ഫീച്ചേരെങ്കിലും വാട്സ്‌ആപ്പിനെ ലക്ഷ്യം വച്ചുള്ള പരിഷ്കരണമാണെന്നാണ് ടെക് ബ്ലോഗുകള്‍ സംഭവത്തെ വിലയിരുത്തുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യങ്ങൾ എല്ലവർക്കും ലഭ്യമാകില്ല.
നിങ്ങള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ ലളിതമായ ഒരു മെസേജിംഗ് സേവനം കൂടി ടെസില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പേയ്മെന്റ് ആപ്പ് ആയ ടെസ് പുറത്തിറങ്ങുന്നത്. നിലവില്‍ 150 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. പരസ്പരമുള്ള പണമിടപാടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ബില്‍ പേയ്മെന്റും റീച്ചാര്‍ജുകളും ഉള്‍പ്പെടുത്തി ഗൂഗിൾ സേവനം വിപുലീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha