സംഗീതപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! മ്യൂസിക് ആപ്ലിക്കേഷനുകൾക്കു വെല്ലുവിളി ഉയർത്തി " ആമസോണ്‍ മ്യൂസിക് "
" ആമസോണ്‍ മ്യൂസിക് " ആപ്ലിക്കേഷൻ സൗകര്യം ഇനി മുതൽ ഇന്ത്യയിലും ഉപയോഗിക്കാം. കഴിഞ്ഞ നവംബറില്‍ ആമസോണ്‍ എക്കോ സേവനങ്ങള്‍ക്കൊപ്പം അവതരിപ്പിച്ച ആപ്പാണ് കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്.
ആമസോണിന്റെ പുതിയ ആപ്ലിക്കേഷൻ ആപ്പിള്‍ മ്യൂസിക്, ഗൂഗിള്‍ പ്ലേ മ്യൂസിക് എന്നിവ൪ക്ക് കടുത്ത എതിരാളിയായി മാറുമെന്നാണ് ഉറപ്പ്. ടി-സീരീസുമായി ചേർന്ന് ഇന്ത്യക്കാര്‍ക്കായി ആമസോണ്‍ മ്യൂസിക് ഒരുക്കുന്നത് മികച്ച സംഗീതശേഖരമാണ്.
ആപ്പില്‍ പ്രവേശിക്കുമ്പോൾ തന്നെ നമ്മുടെ മാതൃഭാഷ തിരഞ്ഞെടുത്തു മുന്നോട്ടു പോകാൻ കഴിയും. പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തു കേള്‍ക്കുന്നതിനും ആമസോണ്‍ അലക്സ സ്പീക്കര്‍ ഉപയോഗിച്ചു കേള്‍ക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്.
മ്യൂസിക് സ്ട്രീമിങ് ആപ്പ് ആമസോണ്‍ പ്രൈം വരിക്കാരായവര്‍ക്ക് ഉപയോഗിച്ചു തുടങ്ങാം. മറ്റുള്ളവര്‍ക്ക് ആമസോണ്‍ മ്യൂസിക് ആപ്പ് വഴി പ്രൈം അംഗത്വം നേടുകയും ചെയ്യാം. ആമസോണ്‍ മ്യൂസിക് സേവനം ആദ്യത്തെ മാസം സൗജന്യമായി ഉപയോഗിക്കാൻ കഴിയും. പ്രതിവര്‍ഷം 999 രൂപ നല്‍കി പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് ആമസോണ്‍ മ്യൂസിക് ലാഭകരമായ ഒരു സേവനമായിരിക്കും.
കരാര്‍ പ്രകാരം ടി-സീരീസീന്റെ കൈവശമുള്ള ഒന്നര ലക്ഷത്തോളം ഗാനങ്ങള്‍ ആമസോണ്‍ മ്യൂസികില്‍ ലഭ്യമാക്കും. കൂടാതെ, ബോളിവുഡ് സംഗീത കമ്പനികളായ സോണി മ്യൂസിക്, ടിപ്സ്, ടൈംസ്, സീ, വീനസ്, വാര്‍ണര്‍ എന്നീ കമ്പനികളുമായും ആസമോണ്‍ കരാറിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha