ഇത് ശാസ്ത്രലോകത്തെ വിസ്മയ നേട്ടം ! ; റോഡിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കാർ പുറത്തിറങ്ങി
റോഡിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളുടെ കണ്ടുപിടുത്തങ്ങൾ പുരോഗമിക്കവേ ഡച്ച് കമ്പനിയായ പാല്‍ വി ഇന്റർനാഷണൽ തങ്ങളുടെ സുവർണ്ണ നേട്ടം പ്രദർശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന വാഹന പ്രദര്‍ശന മേളയിലാണ് പറക്കും കാറിനെ കമ്പനി അവതരിപ്പിച്ചത്.
'ലിബര്‍ട്ടി പയനിയര്‍ എഡിഷന്‍' എന്ന പറക്കും കാർ ഒരു ചരിത്രമാകുമെന്നത് തീർച്ചയാണ്. റോഡിലൂടെയുള്ള ഓട്ടത്തിനുള്ള എന്‍ജിന് 99 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി വേഗം 161 കിമീ/ മണിക്കൂര്‍. ഒമ്പത് സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കി.മി വേഗമെടുക്കാന്‍ ശേഷിയുണ്ട് ഈ വിരുതന്. പറക്കാന്‍ ഉപയോഗിക്കുന്ന എന്‍ജിന് 197 ബിഎച്ച്പിയാണ് കരുത്ത്. വായുവില്‍ 3500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ലിബര്‍ട്ടിയ്ക്ക് കഴിയും. വായുവിലെ പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍.
മുന്നില്‍ ഒന്നും പിന്നില്‍ രണ്ടും ചക്രങ്ങളുള്ള ലിബര്‍ട്ടിയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. റോട്ടോര്‍ ബ്ലേഡുകള്‍ വാഹനത്തിനു മുകളിലായി മടക്കി വച്ചിരിക്കുന്നു. ഗൈറോകോപ്റ്റര്‍ എയര്‍ക്രാഫ്ട് ഘടനയാണ് ലിബര്‍ട്ടിയ്ക്ക്. രണ്ട് എന്‍ജിനുകളുണ്ട്. ഇതില്‍ ഒന്ന് റോഡിലൂടെയുള്ള ഓട്ടത്തിനും മറ്റൊന്ന് പറക്കിലിനും ഉള്ളതാണ്. ടൈറ്റാനിയം, അലുമിനിയം, ഫൈബര്‍ എന്നിവ കൊണ്ടാണ്ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്.
680 കിലോഗ്രാം ഭാരമുള്ള ഹെലികാറിന് 30 മീറ്റര്‍ റണ്‍വേ മാത്രം മതി പറന്നുയരാന്‍. ആറ് വര്‍ഷത്തെ പരീക്ഷണമാണ് ഇതിന് പിന്നിലെന്ന് കമ്പനി പറയുന്നത്.
ഹെലികോപ്റ്ററിന്റെ പോലെയുള്ള, മുകളിലെ റോട്ടോര്‍ ബ്ലേഡുകള്‍ക്ക് എന്‍ജിന്‍ കരുത്ത് നല്‍കുന്നില്ല. വായു പ്രവാഹത്തിന്റെ ശക്തിയാല്‍ കറങ്ങുന്ന റോട്ടോര്‍ ബ്ലേഡുകളാണ് വാഹനത്തെ ഉയര്‍ത്തുന്നത്. എന്‍ജിന്‍ കരുത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പിന്നിലെ പ്രൊപ്പല്ലര്‍ ആണ് പറക്കലിനു വേണ്ട തള്ളല്‍ നല്‍കുക.
കാര്‍ രൂപത്തില്‍ നിന്ന് ചെറു വിമാനമായി ലിബര്‍ട്ടിയെ മാറ്റാനും തിരികെ പൂര്‍വസ്ഥിതിയിലാക്കാനും അഞ്ച് മുതല്‍ 10 മിനിറ്റ് വരെ സമയം മതി.
പറക്കുംകാർ ആളൊരു വിരുതാനാണെങ്കിലും വിലയിലും ഒട്ടും മോശമല്ല. ഏകദേശം 3,00,000 പൗണ്ട് (ഇന്ത്യൻ രൂപ ഏകദേശം 3 കോടി രൂപ) യാണ് ഹെലി കാറിന്റെ വില. അടുത്ത വര്‍ഷത്തോടെ പറക്കും കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha