ആപ്പിൾ-സാംസങ് കൂട്ടുകെട്ട് പിരിയുന്നു ! ; പുതിയ ആപ്പിൾ ഐഫോണിൽ ആപ്പിളിന്റെ സ്വന്തം ഡിസ്പ്ലേ
പുതിയ ആപ്പിൾ ഐഫോണിന്റെ ഡിസ്പ്ലേ ആപ്പിൾ സ്വന്തമായി നിർമ്മിക്കുമെന്നു റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള വിവരണങ്ങൾ ബ്ലുംബെർഗ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആപ്പിൾ മുൻപ് ഉപയോഗിച്ച ഓർഗാനിക്ക് ലൈറ്റ് ഇമിറ്റെറ്റിംഗ് ഡെയോഡ‍് ഡിസ്പ്ലേയെക്കാള്‍ (OLED) മികച്ച ഊര്‍ജ്ജക്ഷമതയുള്ള മൈക്രോ എല്‍ഇഡി ഡിസ്പ്ലേയാണ് നിർമ്മിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിന്‍റെ റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് വിഭാഗം ഈ ഡിസ്പ്ലേയുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ആപ്പിള്‍ ഇറക്കിയ ഐഫോണ്‍ ' X ' ആണ് ആദ്യമായി ഒഎല്‍ഇഡി ഡിസ്പ്ലേയില്‍ ഇറങ്ങിയ ആദ്യ ഫോണ്‍.
സ്മാർട്ട്ഫോൺ മേഖലയിൽ പോരടിക്കുന്ന രണ്ടു പ്രശസ്ത ഫോൺ നിരകളാണ് സാംസങും ആപ്പിളും. എന്നാൽ ആപ്പിളിന് വേണ്ട ഡിസ്പ്ലേ സാംസങ്ങ് ആണ് വിതരണം ചെയ്തിരുന്നത്. ചുരുക്കത്തിൽ ഇനി മുതൽ സാംസങിന്റെ സഹായം ഇല്ലാതെ തന്നെ ആപ്പിളിന് സ്വന്തമായി ഫോൺ നിരത്തിലിറക്കാൻ കഴിയും.
അതേ സമയം ഐഫോണ്‍ ' X ' നു ആഗോള വിപണിയില്‍ വലിയ പ്രകടനം നടത്താനായില്ല തുടര്‍ന്ന് ഇത് സാംസങ്ങിനെയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ആപ്പിളിന്റെ പുതിയ ഡിസ്പ്ലേ ടെസ്റ്റ് ചെയ്തു എന്ന റിപ്പോര്‍ട്ടുകളും വരുന്നത്. ഇതിലൂടെ സാംസങ്ങുമായുള്ള ബന്ധം നിര്‍ത്താനാണ് ആപ്പിളിന്‍റെ ഉദ്ദേശം എന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha