മൊബൈൽ പ്രേമികൾക്കായി ഒരു സന്തോഷവാർത്ത ! ; ഡിസ്പ്ലേയ്ക്കുള്ളിൽ ഫിംഗര്‍പ്രിന്റ് സംവിധാനവുമായി ' വിവോ ' യുടെ പുതിയ മോഡൽ
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ എക്സ് 21 അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. വിവോ മുൻപ് ഇറക്കിയ എക്സ് 20 പ്ലസ് യു.ഡിയുടെ പിന്മുറക്കാരനാണ് പുതിയ എക്സ് 21.
128 ജി.ബിയുടെ പ്രത്യേക പതിപ്പാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഡിസ്പ്ലേയ്ക്കുള്ളിലാണ് ഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് പുത്തൻ മോഡലിന്റെ പ്രധാന സവിശേഷത. എന്നാൽ 128 ജി.ബി വേര്‍ഷന്‍ ഒഴികെയുള്ള മറ്റെല്ലാ മോഡലുകളിലും പിന്‍ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ളത്.
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഒറിയോ 8.1 ഒ.എസ്സിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6.28 ഇഞ്ച് 1080X2280 പിക്സല്‍സ് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 എസ് ഒസി ചിപ്പ് സെറ്റിനൊപ്പം അഡ്രിനോ 512 ജി.പി.യു ഫോണിന് കരുത്ത് പകരുന്നു.
6 ജി.ബി റാമിൽ പ്രവർത്തിക്കുന്ന ഫോൺ 64 ജി.ബി/128 ജി.ബി ഇന്റേണല്‍ മെമ്മറി വേര്‍ഷനുകളില്‍ ലഭ്യമാണ്. 12 മെഗാപിക്സല്‍, 5 മെഗാപിക്സല്‍ എന്നിങ്ങനെ ഇരട്ട കാമറാണ് പിന്നിലുള്ളത്. ഒപ്പം എല്‍.ഇ.ഡി ഫ്ളാഷുമുണ്ട്. 12 മെഗാപിക്സലിന്റെ ഐഫോണ്‍ മാതൃകയിലുള്ളതാണ് മുന്‍ ക്യാമറ. 3ഡി മാപ്പിംഗ്, ഫേസ് വേക്ക്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്നീ സവിശേഷതകള്‍ മുന്‍ ക്യാമറയിലുണ്ട്.
64 ജി.ബി വേര്‍ഷന് 29,900 രൂപയാണ് ചൈനയില്‍ ഫോണിനുള്ളത്. 128 ജി.ബി മോഡലിന് 33,000 രൂപയ്ക്കടുത്താകും. ഇരു മോഡലുകള്‍ക്കും ഇന്ത്യന്‍ വിപണിയിലും ഇതേ വില തന്നെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
റൂബി റെഡ്, അറോറ വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഡിസ്പ്ലേയ്ക്കുള്ളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള സ്പെഷ്യല്‍ മോഡലിന് അല്‍പ്പം വില കൂടും. 37,100 രൂപയാണ് ഈ മോഡലിന്റെ വില. ചൈനയിലാണ് ഫോണ്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയാകും വില്‍പ്പന.
https://www.facebook.com/Malayalivartha