ലോകത്തിലേറ്റവും വില കൂടിയ എസ് യു വി 'കാള്‍മാന്‍ കിങ്സ്' പുറത്തിറങ്ങി ; വിരുതന്റെ വില കാരണം നിർമ്മിച്ചത് ആകെ 10 വാഹങ്ങൾ
വാഹന നിരയിലെ എസ് യു വി കളില്‍ ലോകത്തിലേറ്റവും വില കൂടിയ എസ് യു വി എന്ന ഖ്യാതി നേടി ചൈനീസ് കാര്‍ നിര്‍മ്മാതാക്കളുടെ 'കാള്‍മാന്‍ കിങ്സ്' പുറത്തിറങ്ങി. ഒട്ടേറെ പ്രേത്യേകതകളുള്ള ഈ കാറിനെ തോൽപ്പിക്കാൻ മറ്റൊരു കാറിനും കഴിയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ഫ്രാന്‍സില്‍ ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന രാജാവിന്റെ പേരിൽ നിന്നുമാണ് ഈ എസ് യുവിയുടെ പേരുണ്ടായത്. 1.56 മില്യൺ പൗണ്ടാണ് (ഇന്ത്യൻ രൂപ ഏകദേശം പതിനാലര കോടി) യാണ് ഈ വമ്പന്റെ വില. വൻ വില കാരണം എളുപ്പത്തിൽ ചിലവാകാത്തതിനാൽ വെറും പത്ത് വാഹനങ്ങള്‍ മാത്രമാണ് നിര്‍മ്മാതാക്കള്‍ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
അത്യാകർഷകമായ രീതിയിലുള്ള ഡിസൈനിലാണ് ഈ ബ്ലാക്ക് ഫോര്‍ വീലര്‍ എസ് യു വി രംഗപ്രവേശനം ചെയ്തത്. ആഡംബര സീറ്റുകള്‍, ഗെയിംസ് കണ്‍സോള്‍സ്, ഷാംപയിന്‍ ഫ്രിഡ്ജ് തുടങ്ങിയവ ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഈ വാഹനത്തിലെ മിക്ക ഇന്റീരിയര്‍ ഫീച്ചറുകളും നിയന്ത്രിക്കുന്നത് ആപ്പുകളിലൂടെയാണെന്നതാണ് മറ്റൊരു പ്രേത്യേകത. അതായത് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഫ്ലാറ്റ് സ്ക്രീന്‍ ടിവി, ഇന്‍ഡോര്‍ നിയോണ്‍ ലൈറ്റുകള്‍ തുടങ്ങിയവയെല്ലാം ആപ്പുകളിലൂടെ നിയന്ത്രിക്കപ്പെടുന്നു. ഷാംപയിന്‍ ഫ്രിഡ്ജിന് പുറമെ ഇതിനകത്ത് എസ്പ്രെസ്സോ മെഷീന്‍, പ്ലേസ്റ്റേഷന്‍ 4 തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
മണിക്കൂറില്‍ 140 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗതയായി പറയുന്നത്. ഷാര്‍പ്പ് ആംഗിള്‍ എക്സ്റ്റീരിയര്‍ കാര്‍ബണ്‍ ഫൈബര്‍, സ്റ്റീല്‍ എന്നിവയിലാണ് ഈ വിരുതനെ നിര്‍മ്മിച്ചിരിക്കുന്നത്. 4.5 ടണ്ണാണ് കാറിന്റെ ഭാരം. ഇത് ബുള്ളറ്റ് പ്രൂഫാക്കുന്നതിനായി താല്‍പര്യപ്പെടുന്നവര്‍ക്ക് ഇതിന്റെ ചേസിസ് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
https://www.facebook.com/Malayalivartha