ഐ ഫോൺ ഇമോജികൾ അംഗപരിമിതർക്കായും; 13 ഇമോജികള്‍ക്കായുള്ള നിർദ്ദേശങ്ങൾ യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് ആപ്പിള്‍ കൈമാറി
ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ അംഗപരിമിതരായ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇമോജികളുമായി രംഗത്തെത്തിക്കും. 13 ഇമോജികള്‍ക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ ഇമോജി നിര്‍മാതാക്കളായ യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് ആപ്പിള്‍ കൈമാറിയതായാണ് റിപ്പോർട്ടുകൾ.
ഹിയറിങ് എയ്ഡ് ധരിച്ച ചെവി, വീല്‍ചെയറിലിരിക്കുന്നയാള്‍, കൃത്രിമ കൈ, വടിയുമായി നടക്കുന്ന ഒരാള്‍... തുടങ്ങിയ ഇമോജികളാണ് നിര്‍ദേശിച്ചത്. അന്ധര്‍- കാഴ്ചക്കുറവുള്ളവര്‍, ബധിരര്‍- കേള്‍വിക്കുറവുള്ളവര്‍, ചലനശേഷിയില്ലാത്തവര്‍, മറ്റ് വൈകല്യങ്ങളുള്ളവര്‍ എന്നിങ്ങനെ ഉപയോക്താക്കളെ നാല് വിഭാഗങ്ങളായി തിരിച്ചശേഷമാണിത്. യൂണികോഡ് അംഗീകരിച്ചാല്‍ അടുത്തവര്‍ഷംമുതല്‍ ഫോണില്‍ ലഭ്യമായേക്കും.
https://www.facebook.com/Malayalivartha