പണം കൈമാറാനുള്ള വാട്സാപ്പിന്റെ സങ്കീര്‍ണ്ണതകൾ പരിഹരിച്ചു ! ; ക്യൂആര്‍ കോഡ് സംവിധാനത്തോട് കൂടി ബീറ്റാ വേര്‍ഷൻ പുറത്തിറങ്ങി
വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ആയ മണി ട്രാൻസ്ഫെറിങ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവതരിപ്പിച്ചത്. വാട്‌സാപ്പിന്റെ ഇത്തരത്തിലൊരു ബിസിനസ് വെര്‍ഷൻ ഏറെ സങ്കീര്‍ണ്ണതകൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഫീച്ചർ തന്നെ ക്യൂആര്‍ കോഡിലൂടെ എളുപ്പത്തില്‍ പരിഷ്‌കരിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിലൊരു സംവിധാനത്തിന്റെ ബീറ്റാ വേര്‍ഷനാണു പുറത്തിറക്കിയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ബീറ്റാ വേര്‍ഷനിൽ, സെറ്റിങ്ങ്സ് > പെയ്മന്റ് > ന്യൂ സെറ്റിങ്ങ്സ് > സ്‌കാന്‍ ക്യൂആര്‍ കോഡ് എന്ന നിർദ്ദേശം നൽകി ഉപയോഗിക്കാവുന്നതാണ്.
അതോടൊപ്പംതന്നെ ഇമോജികളും, ജിഫ് കളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.18.23 എന്ന അപ്ഡേറ്റ് വേര്‍ഷനിലാണ് പുതിയ ജിഫുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha