ഇത് നോക്കിയയുടെ രണ്ടാം തിരിച്ചു വരവ്; സ്മാർട്ട്ഫോൺ പ്രേമികളെ ഞെട്ടിക്കുന്ന മോഡലുകൾ പുറത്തിറങ്ങുന്നു
കഴിഞ്ഞ വർഷം ലോക സ്മാർട്ഫോൺ വിപണയിൽ തിരിച്ചു വരവ് നടത്തിയ നോക്കിയ പുതിയ മൂന്ന് ഫോണുകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഏപ്രില്‍ നാലിനാണ് പുത്തൻ ഫോണുകളുടെ അവതരണമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.
2018 നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നീ ഫോണുകളുമായാണ് നോക്കിയ എത്തുന്നത്. നോക്കിയ 6, 7 പ്ലസ് മോഡലുകള്‍ മിഡ് റേഞ്ച് വിലയില്‍ ഉള്ളതും നോക്കിയ 8 സിറോക്കോ പ്രീമിയം മോഡലുമാണ്.
നോക്കിയ 7 നെക്കാള്‍ അല്‍പ്പം കൂടെ കുറഞ്ഞ മോഡലാണ് നോക്കിയ 6 (2018). സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസറാണ് ഈ മോഡലിനുള്ളത്. 3GB റാമും ഉണ്ട്. 16MP പിന്‍ ക്യാമറയും 8MP മുന്‍ ക്യാമറയും ഉണ്ട്. 4K വിഡിയോ റെക്കോഡിങ് ശേഷിയുണ്ട് ഈ ഫോണിന്. അലൂമിനിയം ഉപയോഗിച്ചു നിര്‍മ്മിച്ച ഈ മോഡലിന് നിര്‍മ്മാണത്തികവുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
നോക്കിയ 7 പ്ലസ്സിനു ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള (1080x2160 പിക്‌സല്‍സ്) ഉള്ള 6 ഇഞ്ച് ഡിസ്‌പ്ലെയാണ് ണുള്ളത്. എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറും അഡ്രെനോ 512 ഗ്രാഫിക്‌സ് പ്രൊസസറും നിയന്ത്രിക്കുന്ന ഫോണിന് 4GB റാമുമുണ്ട്. ആന്‍ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 12MP+13MP ഇരട്ട ക്യാമറകളാണ് പിന്നില്‍. സെല്‍ഫിക്കായി 16MP ക്യാമറയും ഉണ്ട്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയത്തും പോലും സെല്‍ഫികള്‍ വളരെ നന്നായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3800mAh ബാറ്ററിയാണ് ഫോണിനുള്ളത്. ക്വിക് ചാര്‍ജിങും ഉണ്ട്.
നോക്കിയ സിറോക്കോ 8800 കമ്പനിയുടെ ആദ്യകാല ഹിറ്റ് ഫോണുകളിലൊന്നാണ്. എന്നാല്‍ പുതിയ നോക്കിയ 8 സിറോക്കോ മോഡലില്‍ പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഒന്നുമില്ല. പുത്തൻ മോഡലിന്റെ നിര്‍മ്മാണത്തിന് സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 5.5-ഇഞ്ച് ക്യുഎച്ച്ഡി പി–ഓലെഡ് ഡിസ്‌പ്ലെയാണ് (5.5-inch QHD P-OLED) ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചാണ് സ്‌ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഉള്ളിലേക്കു കടന്നാല്‍ സ്‌നാപ്ഡ്രാഗണ്‍ 835 ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു കാണാം. ഇത് കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രൊസസറാണ്. ഒപ്പം 6 GB LPDDR 4X റാമും 128GB സ്റ്റോറേജുമുണ്ട്.
പിന്നില്‍ 12MP റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്- ഒന്ന് വൈഡ് ആംഗിള്‍ ആണെങ്കില്‍ അടുത്തത് ടെലിയാണ്. കാള്‍ സൈസിന്റെ (Zeiss) ലെന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യൂവല്‍-സൈറ്റ് (dual-sight) എന്നാണ്. ഇവയ്ക്ക് f/1.7 ഉം f/2.6 ഉം ആണ് അപേര്‍ച്ചര്‍. പക്ഷേ, ക്യാമറകള്‍ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. സിറോക്കൊയുടെ സെല്‍ഫി ക്യാമറ 5MP റെസലൂഷനുള്ളതാണ്.
ഈ മൂന്നു മോഡലുകള്‍ക്കും ഇത്തരം ഫോണുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫങ്ഷനുകളും ഉണ്ട്. ഇവയുടെ മറ്റൊരു സവിശേഷത ഇവയില്‍ പ്യൂവര്‍ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. രണ്ടു വര്‍ഷത്തേക്കുള്ള എല്ലാ അപ്‌ഡേറ്റുകളും ലഭ്യമായിരിക്കും.
https://www.facebook.com/Malayalivartha