20000 കോടി രൂപ നിക്ഷേപത്തിൽ 5ജി നെറ്റ് വര്‍ക്കുമായി ജിയോ; ഇൻറ്ർനെറ് വേഗത കുറഞ്ഞെന്ന പരാതിയിലും പരിഹാരം
5ജി നെറ്റ് വര്‍ക്ക് രൂപീകരിക്കാന്‍ വമ്പൻ പദ്ധതിയുമായി ജിയോ രംഗത്തെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. 4ജിയില്‍ നടപ്പിലാക്കിയ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഡാറ്റ എന്ന വിജയകരമായ ഫോര്‍മുല 5ജി രംഗത്തും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ജിയോ എന്നാണ് സൂചന.
20000 കോടി രൂപയാണ് 5ജി നെറ്റ് തുടങ്ങാന്‍ കമ്പനി സ്വരൂപിക്കുന്നത്. അതേസമയം 4ജി വരിക്കാരുടെ എണ്ണം വര്‍ധിച്ചെങ്കിലും നെറ്റിന് വേഗത കുറഞ്ഞെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ തന്നെ കൂടുതല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ജിയോ സ്ഥാപിച്ചേക്കും.
പ്രൈം അംഗത്വം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഇതിന് കീഴില്‍ പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. അതിനാല്‍ ഇനി പുതിയ സേവനങ്ങള്‍ നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 99 രൂപ മുടക്കി അംഗത്വം എടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha