പുത്തൻ ഫീച്ചർ തരംഗമാകും; ആപ്പില്‍ കയറാതെ സന്ദേശങ്ങളും സ്റ്റാറ്റസും കാണുവാൻ അവസരമൊരുക്കി വാട്സാപ്പ്
നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന വാട്സാപ്പിൽ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
' ടുഡേ വ്യൂ ' എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചറിൽ ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ വളരെ ലളിതമായി കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത.
വിഡ്ജറ്റില്‍ തന്നെ ആപ്പില്‍ കയറാതെ സന്ദേശങ്ങള്‍ കാണുവാനും, സ്റ്റാറ്റസ് കാണുവാനും സൗകര്യം ഒരുക്കിയിരിക്കുന്നു. ഫോണ്‍ സ്ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാനുമാകും. അതായത് ആപ്പിൽ കയറാതെ തന്നെ മെസേജുകൾ വായിക്കാനാകുമെന്നു ചുരുക്കം.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ആദ്യഘട്ടത്തില്‍ ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.
ഐഒഎസ് 7.0 യും അതിന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഈ അപ്ഡേറ്റ് ലഭ്യമാകും. ഐഒഎസിലെ വാട്ട്സ്ആപ്പിന്‍റെ അടുത്ത അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha