പൾസറിനു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 150 യെയും ബജാജ് പിൻവലിച്ചു; പുതുക്കി അവതരിപ്പിക്കുകയാണെന്നു കമ്പനിയുടെ വാദം
ബജാജ് പൾസർ LS135 നു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 150 ക്രൂയിസറിനേയും ബജാജ് ഇന്ത്യയിൽ പിൻവലിച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി-ലെവല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ പേര് കമ്പനി എടുത്തുമാറ്റി.
എന്നാൽ അവഞ്ചർ സ്ട്രീറ്റ് 150 യെ പിൻവലിച്ചിട്ടില്ലെന്നും പുതുക്കി അവതരിപ്പിക്കുകയാണെന്നുള്ള വാദമാണ് കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.
അവഞ്ചർ സ്ട്രീറ്റ് 150 യെ പിൻവലിച്ചതോടെ ബജാജിന്‍റെ എൻട്രി ലെവൽ ക്രൂയിസറായി വിപണിയിൽ നിലകൊള്ളുക അവഞ്ചർ സ്ട്രീറ്റ് 180 ആയിരിക്കും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവഞ്ചർ സ്ട്രീറ്റ് 180 അവതരിച്ചത്. ഡൽഹി എക്സ്ഷോറൂം 83,475 രൂപ പ്രൈസ് ടാഗിലായിരുന്നു ഈ ബൈക്ക് എത്തിയത്.
സ്ട്രീറ്റ് 150 യെക്കാളും 3,000 രൂപ അധിക വിലയിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 180 നിരത്തിലെത്തിയത്. 15.3 ബിഎച്ച്പിയും 13.7 എൻഎം ടോർക്കും നൽകുന്ന 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് അവഞ്ചര്‍ 180 യുടെ കരുത്ത്. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് 180 യ്ക്ക് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha