സ്മാർട്ഫോൺ പ്രേമികളെ വിസ്മയത്തിലാഴ്ത്തി എച്ച്‌ടിസി; പുത്തൻ ഫ്ളാഗ്ഷിപ്പ് മോഡൽ മേയ് 23 ന്
തായ്‌വാൻ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്‌ടിസി പുതിയ സ്മാര്‍ട്ട്ഫോൺ നിരത്തിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എച്ച്‌ടിസി U12 എന്ന തങ്ങളുടെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ മേയ് 23 ന് എത്തുമെന്നാണ് അധികൃതർ ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിരിക്കുന്നത്.
'ഉടന്‍ വരുന്നു' എന്ന ക്യാപ്ഷനോടു കൂടി ഇമേജിനൊപ്പം ലോഞ്ച് തീയതി കൂടി കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്‍ഇഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ പ്രധാന സവിശേഷതകള്‍ പുറത്തിറക്കിയ ഇമേജില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം.
എച്ച്‌ടിസി U12 ന് 6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 18:9 ആസ്പെക്‌ട് റേഷ്യോ, 2880X1440 പിക്സല്‍ റസൊല്യൂഷന്‍ എന്നിവയുമുണ്ട്. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയുമുണ്ട്.
ഫോട്ടോഗ്രാഫിയെ കുറിച്ചു പറയുകയാണെങ്കില്‍ നാല് ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എല്‍ഇഡി ഫ്ളാഷോടുകൂടിയ 16എംപി 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും രണ്ട് 8എംപി മുന്‍ക്യാമറയും ഫോണിലുണ്ട്.
ആന്‍ഡ്രോയിഡ് 8 ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണിലുണ്ടാകും. 3,420എംഎഎച്ച്‌ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡ്ജ് സെന്‍സ് 2.0 യുംഎച്ച്‌ടിസി U12 ല്‍ ഉള്‍പ്പെടുത്തുന്നു.
ഇതിലൂടെ ആപ്സുകള്‍ ലോഞ്ച്‌ചെയ്യാനും ഫോട്ടോകള്‍ എടുക്കാനും, 'OK Google' പ്രവര്‍ത്തനക്ഷമമാക്കുമ്പോൾ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുന്നു. എച്ച്‌ടിസി U12ന്റെ മുഖ്യ എതിരാളി സാംസങ്ങ്ഗ്യാലക്സി എസ്9 ആയിരിക്കും. ഈ ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാനായി മേയ് 23 വരെ കാത്തിരിക്കാം.
https://www.facebook.com/Malayalivartha