ഒടുവിൽ കാത്തിരിപ്പിനു വിരാമം !; വാട്സ്‌ആപ്പില്‍ 'ഗ്രൂപ്പ് വീഡിയോ കോള്‍' സംവിധാനം അവതരിപ്പിച്ചു
ഏറെ കാലത്തെ അപവ്യൂഹങ്ങൾക്കൊടുവിൽ വാട്സ്‌ആപ്പില്‍ ' ഗ്രൂപ്പ് വീഡിയോ കോള്‍' സൗകര്യം ഉള്‍പ്പെടുത്തി പുതിയ അപ്ഡേറ്റഡ് ബീറ്റാ വേർഷൻ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കി തുടങ്ങിയതായി റിപ്പോർട്ടുകൾ. വാട്‌സ്‌ആപ്പിന്റെ ഐഓഎസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് ഈ പുതിയ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത് .
ഒരേ സമയം 3 പേരെയാണ് ഗ്രൂപ്പ് കോളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. സാധാരണ വീഡിയോ കോള്‍ ചെയ്യുന്ന പോലെ തന്നെ സ്‌ക്രീനിന്റെ വലത് ഭാഗത്ത് കൂടുതല്‍ ആളുകളെ ആഡ് ചെയ്യാനുള്ള ബട്ടണ്‍ കാണുവാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടു കൂടി അടുത്ത വ്യക്തിക്ക് കോള്‍ കണക്‌ട് ചെയ്യുവാന്‍ സാധിക്കും. ആളുകളെ ചേര്‍ക്കുന്നതിനോടൊപ്പം സ്‌ക്രീന്‍ സ്പ്ലിറ്റ് ആവുകയും മറ്റുള്ളവരെ കാണുവാനും സാധിക്കും.
https://www.facebook.com/Malayalivartha