ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ആഗോളതലത്തിലും സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി യൂറോപ്പിലാവും കമ്പനി ആദ്യം സേവനം ആരംഭിക്കുക എന്നാണ് സൂചന. എസ്റ്റോണിയയിലാവും ജിയോ ആദ്യമായി സ്ഥാപനം തുടങ്ങുക.
ഇറെസിഡന്‍സി പദ്ധതിയാവും എസ്റ്റോണിയയില്‍ ജിയോ ആരംഭിക്കുക. പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്‍കുന്ന ഡിജിറ്റൽ ഐഡി കാര്‍ഡ് ലോകത്തെവിടെയും ഉപയോഗിക്കാം. പദ്ധതി നടപ്പിലാക്കാനായി റിലയന്‍സ് 12.20 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം. എസ്റ്റോണിയയില്‍ സ്ഥാപനം ആരംഭിക്കുന്നതിലൂടെ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് കൂടുതല്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്നാണ് ജിയോയുടെ കണക്കു കൂട്ടല്‍.
https://www.facebook.com/Malayalivartha