ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ എഡ്യുക്കേഷന്‍ സ്‌റ്റോറുമായി സാംസങ്
ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ എഡ്യുക്കേഷന്‍ സ്‌റ്റോറിന് സാംസങ് ഇലക്‌ട്രോണിക്‌സ് തുടക്കം കുറിച്ചു.
സാംസങ് സ്‌മാര്‍ട്ട് ലേണിംഗ് എന്ന ഈ സ്‌റ്റോര്‍ കമ്പനിയുടെ മീഡിയ സൊല്യൂഷന്‍ സെന്റര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുക.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മികച്ച ഇന്ററാക്‌ടീവ് സ്‌റ്റഡി മെറ്റീരിയലുകളാണ് സാംസങ് സ്‌മാര്‍ട്ട് ലേണിംഗ് ലഭ്യമാക്കുന്നത്.
സി.ബി.എസ്.ഇ ബോര്‍ഡിനു കീഴില്‍ പഠിക്കുന്ന 12 ക്ലാസുകള്‍ വരെയുള്ള 70 ദശലക്ഷം വിദ്യാര്‍ഥികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന നാലര ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാകുന്ന പഠനോപകരണങ്ങളാണ് സാംസങ് സ്‌മാര്‍ട്ട് ലേണിംഗിലുള്ളത്.
സാംസങിന്റെ എല്ലാ ടാബ്‌ലെറ്റുകളിലും ഈ സേവനം ലഭിക്കും. ഏതു സമയത്തും ഓണ്‍െലെനിലും ഓഫ്‌െലെനിലും ലഭിക്കുന്ന ഉള്ളടക്കങ്ങള്‍ സ്‌റ്റോറില്‍ ക്രമീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha