വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ആപ്പിളിന് ജയം; നഷ്ടപരിഹാരത്തുകയായി 3677.35 കോടി രൂപ സാംസങ്ങ് നൽകണമെന്ന് കോടതി
സാംസങ്ങിനെതിരായ പകര്‍പ്പവകാശ കേസില്‍ അമേരിക്കന്‍ കമ്പനി ആപ്പിളിന് ജയം. ഇതോടെ സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെണ് യുഎസിലെ കോടതി ഉത്തരവിട്ടു. ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ ഗാലക്സിയില്‍ ചേര്‍ത്തുവെന്നാരോപിച്ചാണ് ആപ്പിള്‍ കേസ് നല്‍കിയത്.
2011 മുതല്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസംഗ് ലംഘിച്ചുവെന്നാണ് ആപ്പിള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണം സാംസംഗ് നിഷേധിച്ചിരുന്നു. ഒടുവിൽ ആപ്പിളിന്റെ രണ്ട് പേറ്റന്റുകള്‍ സാംസങ്ങ് ലംഘിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു.
സാന്‍ജോസിലെ നോര്‍ത്തണ്‍ കലിഫോര്‍ണിയ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് ഇത്തരത്തിലൊരു വിധി പ്രസ്താവിച്ചത്. 2012 ല്‍ കീഴ്ക്കോടതി 6825 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാല്‍ നീണ്ട വാദത്തിനൊടുവില്‍ 2015 ല്‍ 2730 കോടി രൂപയായി നഷ്ടപരിഹാര തുക കുറച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്‍പ്പന കുതിച്ചതോടെ കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു ആപ്പിള്‍ വീണ്ടും കോടതിയിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha