ഇന്റലിജന്റ് ചിപ്പോടു കൂടിയ ആദ്യ വയര്‍ലെസ്സ് ചാർജർ; ആസ്‌ട്രം പാഡ് സിഡബ്ല്യൂ 300 പുറത്തിറങ്ങി
ആദ്യത്തെ വയര്‍ലെസ്സ് ചാര്‍ജിങ് ഉപകരണമായ ആസ്‌ട്രം പാഡ് സിഡബ്ല്യൂ 300 പുറത്തിറങ്ങി. വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനമുള്ള ആപ്പിള്‍, സാംസങ് സ്മാര്‍ട്ട് ഫോണുകളുമായും ഡിവൈസുകളുമായും കണക്‌ട് ചെയ്യാന്‍ കഴിയുന്നതാണ് ആസ്‌ട്രം പാഡ് സിഡബ്ല്യൂ 300. 15 വാട്ട് ഔട്ട്പുട്ട് പവറുള്ള ചാര്‍ജറില്‍ അതിവേഗ ചാര്‍ജിങ് സാധ്യമാകും.
ചാര്‍ജിങ് താപനില നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്റലിജന്റ് ചിപ്പാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഓവര്‍ വോള്‍ട്ടേജ്, ഷോര്‍ട്ട് സര്‍ക്യൂട്ട്, അധിക ചൂട് എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള സംവിധാനവും ഇതിലുണ്ടായിരിക്കും. 3,499 രൂപയാണ് വില. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha