കൊട്ടിഘോഷിച്ചിറക്കിയ രാംദേവിന്റെ മെസ്സഞ്ചര്‍ 'കിംഭോ' ആപ്പ് ബോലോ മെസ്സഞ്ചറിന്റെ പെരുമാറ്റിയിറക്കിയത്; അവകാശവാദങ്ങൾ പൊളിഞ്ഞതോടെ ആപ്ലിക്കേഷൻ അപ്രത്യക്ഷം
അത്യധികം ആർഭാഢമായ രീതിയിൽ പതഞ്ജലി പുറത്തിറക്കിയ 'കിംഭോ' ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. ആപ്പിനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരികയും പതഞ്ജലി അവകാശപ്പെട്ടതെല്ലാം പച്ചക്കള്ളമാണെന്ന് ഉപയോക്താക്കള്‍ മനസിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആപ്പ് അപ്രത്യക്ഷമായത്.
ശരിക്കും 'ബോലോ മെസ്സഞ്ചര്‍' എന്ന ഒരു ചാറ്റ് ആപ്ലിക്കേഷനാണ് പതഞ്ജലി പേരുമാറ്റി കിംഭോയാക്കി ഓണ്‍ലൈനിലെത്തിച്ചത്. എന്നാല്‍ ആപ്പ് പൂര്‍ണമായും ഇന്ത്യനാണെന്നും ഇന്ത്യക്കാര്‍ക്കുവേണ്ടി നിര്‍മിച്ചതാണെന്നുംമറ്റും അവകാശപ്പെട്ടാണ് ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ പലപ്പോഴും ഇത് ബോലോ ആപ്പാണെന്ന് ബോധ്യമാകും. ചില നോട്ടിഫിക്കേഷനുകളില്‍ ബോലോ എന്നും കിംഭോ എന്നും ഒരുമിച്ച് എഴുതിക്കാണിക്കുന്നതുവരെ ചിലര്‍ ഫോറങ്ങളില്‍ ചര്‍ച്ചയാക്കി.
ഇപ്പോള്‍ ആപ്പ് പ്ലേ സ്‌റ്റോറില്‍നിന്ന് കാണാതായി. ഇത് കമ്പനി തന്നെ പിന്‍വലിച്ചതാണോ ഡിലീറ്റ് ആയതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ഉടനെ ആപ്പ് ലഭ്യമാകുമെന്നും കമ്പനി പറയുന്നു. നിരവധി സ്ഥലങ്ങളില്‍ ബോലോ എന്നുതന്നെ ഇപ്പോഴും തെളിയുന്നതിനാല്‍ അവയെല്ലാം നീക്കാന്‍ കമ്ബനിക്ക് ഇനിയും സമയം വേണ്ടിവന്നേക്കും എന്നാണ് സൈബര്‍ ലോകത്തെ സംസാരം.
https://www.facebook.com/Malayalivartha