വിവാദങ്ങൾ കെട്ടടങ്ങാതെ ഫേസ്ബുക്ക്; ഫെയ്‌സ്ബുക്കില്‍ സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യ ഭരണമെന്ന് ഓഹരി ഉടമകൾ
കേം ബ്രിജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെട്ടടങ്ങിവരുന്ന വേളയില്‍ ഫെയ്‌സ്ബുക്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. കമ്പനിയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യമാണെന്നാരോപിച്ച് കമ്പനി നിലപാടുകളെ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്കിന്റെ ഓഹരി ഉടമകള്‍ രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത.
കമ്പനിയുടെ ഭരണപരവും സംഘടനാ പരവുമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ആറ് നിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ വോട്ട് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും വോട്ടിങില്‍ അസമത്വം നിലനില്‍ക്കുന്നുവെന്നും ആരോപിച്ചാണ് ഓഹരി ഉടമകള്‍ സക്കര്‍ബര്‍ഗിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഓഹരി ഉടമകള്‍ വോട്ട് ചെയ്യാന്‍ നിയമിക്കപ്പെട്ടപ്പോള്‍ സക്കര്‍ബര്‍ഗും അദ്ദേഹത്തിന് കീഴിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും ഒഴിഞ്ഞുമാറിയതാണ് ഓഹരി ഉടമകളെ ചൊടിപ്പിച്ചത്.
കമ്പനി വാര്‍ഷിക മീറ്റിങില്‍ ഓഹരി ഉടമകളില്‍ ചിലര്‍ സക്കര്‍ബര്‍ഗിനെയും നിലവിലുള്ള ഫേയ്‌സ്ബുക്ക് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. വോട്ടിങ് തീരുന്നത് വരെ ഓഹരി ഉടമകളെയാരെയും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് .യോഗത്തിലെ ഒരു വനിതാ പ്രതിനിധി രംഗത്തെത്തിയതോടെയാണ് മറ്റുള്ളവരും ഏറ്റുപിടിച്ചത്.
ഫെയ്‌സ്ബുക്കില്‍ ഓഹരി ഉടമകളുടെ ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഫേയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നോര്‍ത്ത് സ്റ്റാര്‍ അസറ്റ് മാനേജ്‌മെന്റിലെ ക്രിസ്റ്റീന്‍ ജാന്റ്‌സ് ആരോപിച്ചു.
കമ്പനിയില്‍ ഭൂരിഭാഗം ഓഹരി സ്വന്തമായില്ലെങ്കിലും സക്കര്‍ബര്‍ഗാണ് നിലവില്‍ വോട്ടിങ് ഷെയറിന്റെ ഭൂരിഭാഗവും കയ്യാളുന്നത്. സാധാരണ നിക്ഷേപകരേക്കാള്‍ പത്തിരട്ടി വോട്ടിങ് അധികാരമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിനുള്ളത്. സക്കര്‍ബര്‍ഗിന്റെ ഏകാധിപത്യമുള്ള ഈ സംവിധാനമാണ് കേബ്രിജ് അനലിറ്റിക്ക പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നിക്ഷേപകര്‍ക്ക് പകരം സ്വന്തം കാര്യങ്ങള്‍ നടക്കുന്നതിനായി സിഇഓ തന്നെ ബോര്‍ഡിനെ നിയമിക്കുന്നതിന്റെ ഫലമാണിതെന്നും ജാന്റ്‌സ് ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha