പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി ദുബായ്; ടൊയോട്ട കാംറി ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയിലേക്ക്
ദുബായ്: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഒരുക്കുന്നതിന് മുന്‍പന്തിയിലുള്ള അല്‍ ഫുത്തൈം ടൊയോട്ട കാംറി ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങള്‍ യു.എ.ഇ വിപണിയിലെത്തിച്ചു. കാംറി പെട്രോള്‍ എഞ്ചിനേക്കാള്‍ 70 ശതമാനം ഉൗര്‍ജ ലാഭം സാധ്യമാവുന്നതാണ് ഇൗ വാഹനം. ടൊയോട്ട കാംറി എച്ച്.ഇ.വി വാഹനങ്ങള്‍ പത്തു വര്‍ഷം മുന്‍പ് ലിമിറ്റഡ് എഡീഷനായി യു.എ.ഇയില്‍ എത്തിയിരുന്നു.
കാലാവസ്ഥക്ക് ഇണങ്ങുന്നതെന്ന് ഉറപ്പുവരുത്തി സാമ്പത്തിക, പരിസ്ഥിതി സൗഹൃദമെന്ന് ഉറപ്പുവരുത്തിയാണ് 2012 ല്‍ പുതിയ എഡിഷൻ ഒരുക്കിയത്.പുത്തന്‍ മോഡല്‍ വൈദ്യുതി ഉൗര്‍ജം ഉപയോഗപ്പെടുത്തി ഇന്ധനങ്ങളോ കാര്‍ബര്‍ ബഹിര്‍ഗമനമോ ഇല്ലാതെ ഒാടിക്കാം. പെട്രോള്‍ സ്റ്റേഷനിലേക്ക് പോകേണ്ട ആവശ്യം തന്നെ ഇല്ലെന്നും പറയാം. പെട്രോള്‍ എഞ്ചിനും രണ്ട് വൈദ്യുതി മോട്ടറുകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് മോഡല്‍. ബാറ്ററികള്‍ തനിയേ ചാര്‍ജ് ചെയ്യുന്നവയാണ്.
യു.എ.ഇയില്‍ ടാക്സിയായി ഒാടുന്ന കാംറി കാറുകള്‍ മുഖാന്തിരം ഇതിനകം 6000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞതായി അല്‍ ഫുത്തൈം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി സൂസന്‍ കാസ്സി പറഞ്ഞു. സുഗമവും പരിസ്ഥിതി സൗഹൃദവുമായ സഞ്ചാരം എന്ന യു.എ.ഇ വിഷന്‍ 2021 ലക്ഷ്യത്തിലും മികച്ച പങ്കാണ് ടൊയോട്ട വഹിക്കുക.
അത്യാകര്‍ഷകവും ആഡംബരപൂര്‍ണവുമായ സാങ്കേതിക സൗകര്യവും ഉള്ളകങ്ങളുമാണ് മറ്റൊരു സവിശേഷത. വൈവിധ്യമാര്‍ന്ന എട്ട് പുറം നിറങ്ങള്‍, മൂന്നു മനോഹര അകം നിറങ്ങള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്ന ഒട്ടേറെ സവിശേഷതകള്‍ ഇതിലുള്‍ക്കൊള്ളുന്നു. വാറ്റ് ഉള്‍പ്പെടെ 133,500 ദിര്‍ഹമാണ് വില.
https://www.facebook.com/Malayalivartha