'ഓട്ടിസം' തിരിച്ചറിയാൻ മൊബൈൽ ആപ്ലിക്കേഷൻ; ആപ്പിളിന്റെ പുത്തൻ ആപ്ലിക്കേഷൻ തരംഗമാകും
കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനായി ആപ്പിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നു. 'ഓട്ടിസം ആന്‍ഡ് ബിയോണ്ട്' എന്ന ആപ്പ് വഴിയാണ് ഓട്ടിസവും മറ്റു നാഡീസംബന്ധമായ രോഗങ്ങളും തിരിച്ചറിയാന്‍ സാധിക്കുക.
ഒരു വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നോര്‍ത്ത് കാരോളിനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നടത്തിയത്. ഐഫോണ്‍ സെല്‍ഫി ക്യാമറയില്‍ കുട്ടികളുടെ വീഡിയോ അപ്ലോഡ് ചെയ്ത് ഓട്ടോമാറ്റിക് ബിഹേവിയര്‍ കോഡിങ് സോഫ്റ്റ്വെയറില് പരിശോധിപ്പിക്കും.
കുട്ടികളുടെ മുഖഭാവങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ കണ്ടെത്തുന്നു. ഫലപ്രദമായാല്‍ കുട്ടികളുടെ പെരുമാറ്റവൈകല്യവും മറ്റും പെട്ടെന്ന് കണ്ടെത്താനുമാകും.
https://www.facebook.com/Malayalivartha