കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ്; സ്വപ്‍ന സാക്ഷാത്കാരം നിറവേറ്റാനൊരുങ്ങി കെൽട്രോൺ
കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് കെല്‍ട്രോണ്‍. ഇലക്‌ട്രോണിക്സ് ഹാര്‍ഡ് വെയര്‍ നിര്‍മാണത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങളെന്നും റിപ്പോർട്ടുകളുണ്ട്. ഉടന്‍ തന്നെ കെല്‍ട്രോണിന്റെ അധ്യക്ഷതയില്‍ നിര്‍മ്മാണ കമ്പനികളുടെ യോഗം വിളിക്കാനും ധാരണയായി. പദ്ധതിയുടെ പ്രത്യേക പര്‍പ്പസ് വെഹിക്കിള്‍ രൂപീകരണവും പൂര്‍ത്തിയാകും. ഇന്റല്‍, യുഎസ്ടി, ഗ്ലോബല്‍ കമ്പനികളുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ അസംബിള്‍ ചെയ്തുള്ള ലാപ്ടോപ് ആറുമാസത്തിനകം പൂര്‍ത്തിയാകും. ബ്രാന്റും പേരും വിപണനവുമൊക്കെ പിന്നീടായിരിക്കും തീരുമാനിക്കുക. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണത്തിനുള്ള കമ്പനിയും ആരംഭിക്കാനാണ് കെല്‍ട്രോണിന്റെ നീക്കം.
https://www.facebook.com/Malayalivartha