മഹീന്ദ്ര സ്കോര്‍പ്പിയോയുടെ പുതിയ മോഡല്‍ എത്തി
മഹീന്ദ്ര സ്കോര്‍പ്പിയോയുടെ പുതുക്കിയ മോഡല്‍ കേരളത്തില്‍ നിരത്തിലെത്തി. എസ് 2 വേരിയന്റിന് 8.43 ലക്ഷമാണ് കൊച്ചിയിലെ ഷോറൂം വില.
120 പി.എസ്. കരുത്തും 280 എന്‍.എം. ടോര്‍ക്കും നല്കുന്ന എംഹോക്ക് എന്‍ജിനാണ് സ്കോര്‍പ്പിയോയുടെ പ്രത്യേകത. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. നീല, ചാര നിറങ്ങളില്‍ പുത്തന്‍ പ്ലാറ്റ്ഫോമിലാണ് പുതിയ മോഡലിന്റെ വരവ്.
എസ് 4, എസ് 4 പ്ലസ്, എസ് 6, എസ് 6 പ്ലസ്, എസ് 8, എസ് 10 എന്നീ വേരിയന്റുകളാണുള്ളതെന്ന് കമ്പനി ഓട്ടോമോട്ടീവ് വിഭാഗത്തിന്റെയും ഇന്റര്‍നാഷണല്‍ ഓപ്പറേഷന്റെയും ചീഫ് എക്സിക്യൂട്ടീവ് പ്രവീണ്‍ ഷാ പറഞ്ഞു. ഏറ്റവും പുതിയ സ്റ്റാറ്റിക് ബെന്‍ഡിങ് സാങ്കേതികത്വത്തോടു കൂടിയ ഡ്യുവല്‍ പ്രോജക്ടര്‍ ഹെഡ് ലാമ്പ്, പ്രീമിയം ക്രോം ഗ്രില്‍, ഹൈടെക് എല്‍ ഇ ഡി ടെയില്‍ ലാമ്പ്, 17 ഇഞ്ച് അലോയ് വീല്‍, പുതിയ റാപ്പ് എറൗണ്ട് ബോണറ്റ്, സില്‍വര്‍ സ്കിഡ് പ്ലേറ്റോടു കൂടിയ ബംബര്‍, പുതിയ ഫോഗ് ലാംബ്, സില്‍വര്‍ എംബോസിങ്ങോടു കൂടിയ സൈഡ് ക്ലാഡിങ് തുടങ്ങിയവ സ്കോര്‍പ്പിയോയ്ക്ക് കൂടുതല്‍ പുതുമ നല്കുന്നു.
https://www.facebook.com/Malayalivartha