സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ക്യാമറയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തുമായി റെഡ് മീ വൈ 2 പുറത്തിറങ്ങി
ഷവോമിയുടെ പുതിയ ഫോണ്‍ റെഡ് മീ വൈ 2 ഇന്ത്യന്‍ വിപണിയില്‍. വ്യാഴാഴ്ച ഡല്‍ഹി നടന്ന ചടങ്ങിലാണ് ഫോണ്‍ കമ്പനി പുറത്തിറക്കിയത്. ചൈനയിലിറക്കിയിയ എസ് 2 വിന്റെ ഇന്ത്യന്‍ വകഭേദമാണ് വൈ 2. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തേകുന്ന 16 മെഗാപിക്സലിന്റെ മുന്‍ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത.
രണ്ട് വേരിയന്‍റുകളിലാവും ഷവോമിയുടെ പുതിയ ഫോണ്‍ വിപണിയിലെത്തുക. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 9,999 രൂപയും 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 12,999 രൂപയുമായിരിക്കും വില. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, റോസ് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യ, എം.ഐ.കോം, എം.ഐ സ്റ്റോറുകള്‍ എന്നിവ വഴി ജൂണ്‍ 12 മുതല്‍ ഫോണ്‍ വില്‍പ്പനക്കെത്തും.
എം.ഐ.യു.ഐ 9.5 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 8.1 ഒറിയോയാണ് വൈ 2വിന്റെ ഒാപ്പറേറ്റിങ് സിസ്റ്റം. 5.99 ഇഞ്ച് എച്ച്.ഡി പ്ലസ്(720x1440 പിക്സല്‍) ഡിസ്പ്ലേയില്‍ 269 പി.പി.ഐയാണ് പിക്സല്‍ ഡെന്‍സിറ്റി. 2 ജിഗാഹെഡ്സിന്റെ സ്നാപ്ഡ്രാഗണ്‍ 625 Soc പ്രൊസസറാണ് കരുത്ത് പകരുന്നത്.
12, 5 മെഗാപിക്സലുകളുടെ ഇരട്ട പിന്‍കാമറകളാണ് ഉള്ളത്. 16 മെഗാപികസ്ലിന്റെ മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടി 4.0, ഫേസ് അണ്‍ലോക്ക് എന്നി സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3080 എം.എ.എച്ചാണ് ബാറ്ററി.
വൈ 2 വിന് മുൻപ് ഷവോമി നോട്ട് 5, നോട്ട് 5 പ്രോ എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ചിരുന്നു. ഇരുമോഡലുകള്‍ക്കും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫ്ലാഷ് സെയിലുകളിലെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
https://www.facebook.com/Malayalivartha