ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്
ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന പുത്തൻ ആപ്പുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിരയിരിക്കുകയാണ്. 'സീയിങ് എഐ' എന്നാണ് ഈ ആപ്പിന്റെ പേര്. 2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ എഐ ഉച്ചകോടിയിലാണ് സീയിങ് എഐ ആപ്പ് അവതരിപ്പിച്ചത്.
ഓരോ ഇന്ത്യന്‍ കറന്‍സിയുടെയും മൂല്യമെന്താണെന്ന് തിരിച്ചറിയാനുള്ള സൗകര്യം സീയിങ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കറന്‍സി ബില്ലുകള്‍ തിരിച്ചറിയാനും ഈ ആപ്പിനു സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കമ്പ്യൂട്ടർ കാഴ്ചയുടെയും സംയോജനമാണ് സീയിങ് എഐ ആപ്പ്. അടുത്തുള്ള ആളുകള്‍, അക്ഷരങ്ങള്‍, വസ്തുക്കള്‍, നിറങ്ങള്‍, കറന്‍സികള്‍ എന്നിവയെല്ലാം കാണാനും അവ ഉപയോഗിക്കുന്നയാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനും സീയിങ് എഐ ആപ്പിന് സാധിക്കും.
ബ്രിട്ടീഷ് പൗണ്ട്, യൂറോ, യുഎസ് കനേഡിയന്‍ ഡോളര്‍, ഇന്ത്യന്‍ കറന്‍സി എന്നീ അഞ്ച് കറന്‍സികളാണ് സീയിങ് എഐ ആപ്പിന് തിരിച്ചറിയാന്‍ സാധിക്കുക. 56 രാജ്യങ്ങളില്‍ സീയിങ് എഐ ആപ്പ് ലഭ്യമാണ്.
https://www.facebook.com/Malayalivartha