പുത്തൻ പരിഷ്‌കാരങ്ങളുമായി എമിറേറ്റ്സ്; വിമാനത്തിലെ വിന്‍ഡോകളിൽ ജനല്‍ ഗ്ലാസുകൾക്ക് പകരം വെര്‍ച്വല്‍ സ്ക്രീനുകൾ
ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പുത്തൻ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിമാനത്തിലെ വിന്‍ഡോകളിലാണ് ഹൈടെക് രീതിയിലുള്ള മാറ്റങ്ങൾ കമ്പനി സാധ്യമാക്കിയിരിക്കുന്നത്. നിലവിൽ ഫസ്റ്റ് ക്ലാസ്സ് വിന്‍ഡോകളിലാണ് പുത്തൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വിമാനങ്ങളിൽ ജനല്‍ ഗ്ലാസുകള്‍ ആണ് വിന്‍ഡോയില്‍ ഘടിപ്പിച്ചിരുന്നത്. ഇതുവഴി പുറത്തെ കാഴ്ചകള്‍ കാണാം. എന്നാല്‍ പുതിയ മാറ്റങ്ങളനുസരിച്ച് വെര്‍ച്വല്‍ വിന്‍ഡോകളാണ് ഉണ്ടാകുക. ഇതുമൂലം പുറത്തെ കാഴ്ചകള്‍ കൃത്യമായി തന്നെ കാണാം വിന്‍ഡോകള്‍ ഇല്ലെങ്കിലും. ടേക്ക് ഓഫ്, ലാന്‍ഡിങ് ചെയ്യുമ്പോൾ വിവിധ നഗരങ്ങളിലെ കാഴ്ചകള്‍ ദൃശ്യ മികവോടെ വിആര്‍ വിന്‍ഡോകള്‍ വഴി കാണാം.
വിമാനത്തിന്റെ വിന്‍ഡോകളെല്ലാം നീക്കം ചെയ്യുന്നതിന്റെ ആദ്യ പരീക്ഷണമാണിത്. സംഭവം വിജയിക്കുന്നതോടെ മറ്റു വിമാന കമ്പനികളും പരീക്ഷിക്കുമെന്നാണ് കരുതുന്നത്. വിന്‍ഡോകള്‍ നീക്കം ചെയ്താലും അകത്തെ വെളിച്ചത്തിനും പുറംകാഴ്ച കാണുന്നതിനും തടസ്സങ്ങള്‍ നേരിടില്ല. നേരിട്ടു കാണുന്നതിനേക്കാള്‍ മികവുളള ദൃശ്യങ്ങളാണ് വിആര്‍ വിന്‍ഡോ വഴി കാണാന്‍ സാധിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക് പറഞ്ഞു. ബോയിങ് 777-300 ഇആര്‍ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനുകളിലാണ് വിആര്‍ വിന്‍ഡോ ആദ്യം പരീക്ഷിക്കുന്നത്.
നിലവില്‍ വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്നുളള അപകടങ്ങള്‍ വ്യാപകമാണ്. പുതിയ സംവിധാനം വഴി ഒരു പരിധി വരെ ഈ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha