'യാഹൂ മെസ്സഞ്ചര്‍' പൂട്ടിക്കെട്ടാനൊരുങ്ങുന്നു; ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാൻ ആറ് മാസം സമയമൊരുക്കുമെന്ന് 'യാഹൂ'
പ്രശസ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ 'യാഹൂ മെസ്സഞ്ചര്‍' തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജൂലൈ 17 വരെ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആറ് മാസത്തിനുള്ളില്‍ ചാറ്റ് ഹിസ്റ്ററി കമ്പ്യൂട്ടറിലോ മറ്റോ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും യാഹൂ അറിയിച്ചു.
യാഹൂ മെസ്സഞ്ചറിന് പകരം ഒരു സേവനം ഇപ്പോള്‍ അവതരിപ്പിക്കുന്നില്ല. സമാനരീതിയിലുള്ള പുതിയ സേവനങ്ങളും സര്‍വീസുകളും പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നാണ് ഇന്‍വൈറ്റ് ഒണ്‍ലി ഗ്രൂപ്പായ 'യാഹൂ സ്ക്യുറെല്‍'(Yahoo Squirrel).
നിലവിൽ ബീറ്റ ഫോമിലുള്ള ഈ ആപ്പ് കഴിഞ്ഞ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നു. വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍,സ്നാപ്പ് ചാറ്റ്,വീ ചാറ്റ് തുടങ്ങിയവയെ കടത്തി വെട്ടുന്ന ആപ്പാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha