എംആര്‍ഐ സ്‌കാന്‍ന്റെ ചെലവ് പകുതിയായി കുറക്കുന്ന പുതിയ സ്‌കാനറുമായി ടാറ്റ ഫൗണ്ടേഷന്‍
എംആര്‍ഐ സ്‌കാനിങ്ങിന്റെ ചെലവ് പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുന്ന സ്‌കാനര്‍ നിര്‍മ്മിച്ചതായി ടാറ്റാ ഗ്രൂപ്പിന്റെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് സോഷ്യല്‍ ഒന്‍ട്രപ്രനര്‍ഷിപ്പ് (ഫൈസ്). നിലവില്‍ 8000–10000 രൂപ ചെലവുള്ള എംആര്‍ഐ സ്‌കാനിങ് ഇവരുടെ '1.5 ടെസ്‌ല ഹോള്‍ ബോഡി എംആര്‍ഐ സ്‌കാനര്‍' ഉപയോഗിച്ച് പകുതി ചെലവില്‍ നടത്താം.
15 കോടി രൂപ ചെലവിലാണു ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരുമടങ്ങുന്ന എട്ടംഗ സംഘം പുതിയ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിങ് (എംആര്‍ഐ) സ്‌കാനര്‍ രൂപപ്പെടുത്തിയത്. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് ആണു ക്ലിനിക്കില്‍ പങ്കാളി. അവിടെ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും. 2019ല്‍ വിപണിയിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha