ഫോർവേഡ് മെസ്സേജുകൾ തിരിച്ചറിയാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഇന്ത്യയില്‍ ഏറ്റവും വലിയ മെസ്സേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. വ്യാജന്മാരെ കൊണ്ട് പലപ്പോഴും നിറയുന്ന ചാറ്റ് ഇന്‍ബോക്‌സുകളെ കൊണ്ട് ഉപയോക്താക്കള്‍ വലഞ്ഞിട്ടുണ്ട്. എന്നാൽ വാട്സ്ആപ് തന്നെ ഇതിനൊരു പ്രതിവിധി കണ്ടു പിടിച്ചിരിക്കുകയാണ്.
നിരവധി ഗ്രൂപ്പുകളില്‍ അംഗമായവര്‍ക്ക് ഒരേ മെസേജ് തന്നെ ഒന്നില്‍ കൂടുതല്‍ തവണ ഫോര്‍വേര്‍ഡായി ലഭിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha