കുഞ്ഞൻ സ്മാര്‍ട്ട് സ്പീക്കറുകള്‍ പുറത്തിറക്കി ഗൂഗിൾ; പുത്തൻ മോഡലുകൾ ആമസോൺ സ്മാര്‍ട്ട് സ്പീക്കറുകളെ ലക്ഷ്യമിട്ട്
ഗൂഗിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങളായ ഹോം മിനി സ്മാര്‍ട്ട് സ്പീക്കറുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഗൂഗിള്‍ ഹോം, ഹോം മിനി എന്നിങ്ങനെയാണ് രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇരു മോഡലുകളും ഗൂഗിൾ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെ എക്‌സ്‌ക്ലൂസീവായിട്ടാകും ഗൂഗിള്‍ സ്പീക്കറുകളുടെ വില്‍പ്പന. അധികം താമസിക്കാതെ ഷോപ്പുകള്‍ വഴിയും സ്പീക്കറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് സൂചന.
ഇന്ത്യയില്‍ ഗുഗിള്‍ പ്ലേ മ്യൂസിക്, യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, സാവന്‍, ഗാനാ, ഉള്‍പ്പടെയുള്ളവ സ്പീക്കര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ സ്പീക്കറില്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദിയും സപ്പോര്‍ട്ട് ചെയ്യും.
വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ഫീച്ചറുകൾ കൊണ്ട് ഇവാൻ വിരുത നാണ്. 2 ഇഞ്ച് റിയറും , 2 ഇഞ്ച് പാസ്സീവ് റേഡിയേറ്ററുമുള്ള ഹൈ എസ്‌കര്‍ഷന്‍ സ്പീക്കറാണ് ഗൂഗിള്‍ ഹോം മോഡലുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. മുകള്‍ ഭാഗത്തായി ടച്ച് സര്‍ഫസുണ്ട്. സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാനും, നിയന്ത്രിക്കാനുമെല്ലാം ടച്ച് സര്‍ഫസ് ഉപയോഗിക്കാം. മാത്രമല്ല ഗൂഗിള്‍ അസിസ്റ്റ് പ്രവര്‍ത്തിപ്പിക്കാനും ഇതിനെ പ്രയോജനപ്പെടുത്താം.
വളരെ ദൂരെ നിന്നുള്ള ശബ്ദം വരെ തിരിച്ചറിയാനുള്ള വോയിസ് റെക്കഗ്‌നിഷന്‍ മൈക്കാണ് ഗൂഗിള്‍ ഹോം സ്പീക്കറുകളുടെ ഇരു മോഡലുകളിലും ഉപയോഗിച്ചിട്ടുള്ളത്. മുകള്‍ ഭാഗത്തു തന്നെയാണ് മൈക്കും ഘടിപ്പിച്ചിട്ടുള്ളത്. പിന്‍ഭാഗത്തായി മൈക്ക് മ്യൂട്ട് ബട്ടണും, പവര്‍ സ്റ്റാറ്റസ് ലൈറ്റ് ഇന്‍ഡിക്കേറ്ററും ഉണ്ട്. മുകളിലെ ടച്ച് പാഡ് ഭാഗത്തും വിവിധ നിറങ്ങളിലുള്ള ലൈറ്റുണ്ട്.
ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റം മുതല്‍ മുകളിലോട്ടുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പുകളും ഇതില്‍ ഘടിപ്പിക്കാം. കൂടാതെ ഐ.ഒ.എസ് 9.1 മുതലുള്ള ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയും സപ്പോര്‍ട്ട് ചെയ്യും.
ഇന്റര്‍നെറ്റ് കണക്‌ട് ചെയ്യുകയാണെങ്കില്‍ 2.4 ജിഗാഹെര്‍ട്‌സ് മുതല്‍ 5 ജിഗാഹെര്‍ട്‌സ് വരെ സ്പീഡ് ഹോം സ്പീക്കര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വൈഫൈ, ബ്ലൂടൂത്ത് കണക്ടീവിറ്റിയും ഗൂഗിള്‍ ഹോം സ്പീക്കറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
142.8 മില്ലീമീറ്റര്‍ ഉയരവും, 96.44 മില്ലീമീറ്റര്‍ വ്യാപ്തവും മാത്രമുള്ള കുഞ്ഞന്മാരാണ് ഇരു മോഡലുകളും. 477 ഗ്രാമാണ് ഭാരം. 9,999 രൂപയാണ് ഇന്ത്യയിലെ വില. ആമസോണിന്റെ എക്കോ സ്മാര്‍ട്ട് സ്പീക്കറുകളെ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ വരവ്. അതുകൊണ്ടുതന്നെ എക്കോ സ്മാര്‍ട്ട് സ്പീക്കറിന്റെ അതെ വിലയ്ക്ക് തന്നെയാണ് ഗൂഗിള്‍ ഹോം സ്പീക്കറുകളുടെയും വില.
https://www.facebook.com/Malayalivartha