ഇന്ത്യയില്‍ ഡാറ്റാ സെന്ററുമായി മൈക്രോസോഫ്‌റ്റ് രംഗത്ത്
ടെക്‌നോളജി രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്‌റ്റ് 2015 അവസാനത്തോടെ ഇന്ത്യയില്‍ മൂന്ന് ഡാറ്റാ സെന്ററുകള്‍ തുറക്കും. വാണിജ്യാടിസ്ഥാനത്തില്‍ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമെത്തിക്കുന്നതിനാണിത്. മൈക്രോസോഫ്‌റ്റിന്റെ സി.ഇഒ സത്യനാദെല്ല സി.ഇ.ഒ ആയതിനുശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയില്‍ എവിടെയൊക്കെയാവാം ക്ലൗഡ് കമ്പ്യൂട്ടിങ് ഡാറ്റാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നും എത്ര നിക്ഷേപം നടത്തുമെന്നും സത്യ വ്യക്തമാക്കിയില്ല. രാജ്യത്ത് 25 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ബന്ധിതഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് ചിത്രങ്ങളും മറ്റ് ഇലക്‌ട്രോണിക് ഫയലുകളും സൂക്ഷിക്കാനുള്ള സേവനമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് ഒരുക്കുന്നത് ഈ സേവനം എത്തിക്കുന്ന മുന്‍നിര കമ്പനികളായ മൈക്രോസോഫ്‌റ്റ്. ഗൂഗിള്‍, ആമസോണ്‍ എന്നിവയ്‌ക്കൊന്നും ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ നിലവിലില്ല.
https://www.facebook.com/Malayalivartha