ഒരു അഡാർ ലാപ്ടോപുമായി ലെനോവോ; 128 ജിബി റാമുള്ള ലോകത്തിലെ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി
ചൈനീസ് കമ്പനിയായ ലെനോവോ പുതിയ ലാപ്ടാപ്പ് പുറത്തിറക്കുന്നു. സംഗതി നിസ്സാരമല്ല...128 ജിബി ഡിഡിആര്‍4 റാമുമായി എത്തുന്ന ലോകത്തെ ആദ്യ ലാപ്ടോപ്പാണിത്. തിങ്ക്പാഡ് P52 എന്ന പേരിലാണ് ഈ കിടിലന്‍ ലാപ്ടോപ് പുറത്തിറങ്ങുന്നത്.
128 ജിബി റാമിന് പുറമെ ആറ് ടിബി സംഭരശേഷിയും ഈ ലാപ്‌ടോപ്പിന് ഉണ്ട്. NXT BLD കോണ്‍ഫ്രന്‍സില്‍ വെച്ചാണ് കമ്പനി ഈ ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിര്‍ച്ച്വല്‍ റിയാലിറ്റി സങ്കേതത്തില്‍ അധിഷ്ഠിതമായാണ് ലാപ്ടോപ്പ് ഇറങ്ങുക. അതിനാല്‍ തന്നെ വിഷ്വല്‍സ് എല്ലാം കൂടുതല്‍ റിയലിസ്റ്റിക്കാകും.
15.6 ഇഞ്ച് വലിപ്പമുള്ള 4K/UHID ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന്റെ മറ്റൊരു പ്രത്യേകത. ആറ് കോറുകളുള്ള ഇന്റല്‍ സിയോണ്‍ പ്രോസസറാണ് ലാപ്‌ടോപ്പിനുള്ളത്. 3 യു.എസ്.ബി 3.1 ടൈപ്പ് എ, 2-യു.എസ്.ബി-സി, 1 എച്ച്.ഡി.എം.ഐ 2 0, 1 മിനി ഡി.വി.ഐ, എസ്.ഡി കാര്‍ഡ് റീഡര്‍ എന്നിവയാണ് പോര്‍ട്ടുകള്‍. രണ്ടര കിലോ മാത്രമാണ് ഭാരം.
അടുത്ത മാസം മുതല്‍ തന്നെ തിങ്ക്പാഡ് പി52 വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലെനോവോ ഈ വിരുതന്റെ വില പുറത്ത് വിട്ടിട്ടില്ല. വലിയ റാം ആവശ്യമുള്ള ഗെയിമര്‍മാര്‍ക്കും വീഡിയോ എഡിറ്റേഴ്‌സിനും തിങ്ക്പാട് പി52 ഒരു മുതല്‍ക്കൂട്ട് ആവും.
മുന്‍പ് ഡെല്‍ പോലുള്ള ചുരുക്കം കമ്പനികള്‍ മാത്രമാണ് ഇത്ര വലിയ റാമുള്ള മോഡലുകല്‍ പുറത്തിറക്കിയിട്ടുള്ളത്. സ്‌ക്രീനും റാമും മെമ്മറിയും അടക്കം കുറഞ്ഞ സ്‌പെസിഫിക്കേഷനിലും തിങ്ക്പാട് പി52 വാങ്ങാന്‍ കഴിയും.
https://www.facebook.com/Malayalivartha