ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പ്രഗത്ഭനായ ഒരു ഡോക്ടറിനേക്കാൾ വേഗത്തിൽ മരണ സാധ്യത മുൻകൂട്ടി അറിയിക്കും
കാലിഫോര്‍ണിയ: ഒരു മനുഷ്യന്റെ ജനനവും മരണവും മുൻകൂട്ടി അറിയുക എന്നത് അസാധ്യമാണ് എന്നാൽ ഈ വിശ്വാസത്തെ ഗൂഗിള്‍ തിരുത്താന്‍ ഒരുങ്ങുന്നു. ഗൂഗിളിന്‍റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മരണത്തിന്‍റെ സാധ്യതയെ 95 ശതമാനം കൃത്യമായി നിര്‍വചിക്കുമെന്ന കാര്യമാണ് ശാസ്ത്രലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ഡോക്ടറിനേക്കാള്‍ കൃത്യമായി രോഗിയുടെ മരണത്തെ പ്രവചിക്കാന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. മറ്റ് സാങ്കേതിക വിദ്യകള്‍ വിവരങ്ങള്‍ കൈമാറുന്ന സമയത്തിനേക്കാള്‍ വേഗത്തില്‍ ഗൂഗിളിന്റെ ഈ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് രോഗിയുടെ സ്ഥിതി കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നത് ആരോഗ്യമേഖലയിലെ പ്രമുഖരെ തന്നെ ഞെട്ടിച്ച് കളഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണക്കുകള്‍ രോഗിയുടെ ശാരീരികാവസ്ഥ, ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ വിലയിരുത്തി അവരുടെ ജീവന്‍ നില്‍നില്‍ക്കുമോ എന്ന് മനസിലാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എല്ലായ്‌പ്പോഴും ഇതിന്റെ കണക്കുകള്‍ ശരിയാവണമെന്നില്ലെങ്കിലും ഡോക്ടര്‍മാരേക്കാള്‍ രണ്ട് മടങ്ങ് കൃത്യമായിരിക്കും ഇവയുടെ പ്രവചനം. നിലവില്‍ പല ആശുപത്രികളിലും നിരവധി ഇലക്‌ട്രോണിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്ക്ക് വന്‍ ചിലവാണ് വരാറ്. ഇതിനു പുറമെ അനാവശ്യ സമയ നഷ്ടവും ഉണ്ടാകുന്നു.
അടുത്തിടെ ഈ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനത്തിനെ പറ്റി ഗൂഗിള്‍ ചില വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. സ്തനാര്‍ബുധം ബാധിച്ച് ആശുപതിയിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ ഇലക്‌ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 9.3 ശതമാനമെ മരണത്തിന് സാധ്യതയേയുള്ളുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖാന്തരം രോഗിയുടെ മുന്‍കാല ആരോഗ്യ നിലയും ഇപ്പോഴത്തെ അവസ്ഥയുടെയും വിവരങ്ങള്‍ കൃത്യമായി വിലയിരുത്തി. അതില്‍ രേഖപ്പെടുത്തിയത് രോഗിക്ക് 19.9 ശതമാനം മരണ സാധ്യതയുണ്ടെന്നാണ്. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കകം അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെയാണ് ഇതിനു വിശ്വാസ്യതയേറിയത്.
https://www.facebook.com/Malayalivartha