ഷവോമിയുടെ പുത്തൻ പോക്കറ്റ് സ്പീക്കർ തരംഗമാകുന്നു; തുടർച്ചായി പ്രവർത്തിപ്പിച്ചാലും ഏഴ് മണിക്കൂര്‍ ബാറ്ററി ബാക്കഅപ്പ്
പ്രമുഖ ചൈനീസ് ഇലക്‌ട്രോണിക് നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ എം.ഐ പോക്കറ്റ് സ്പീക്കര്‍ 2 വിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് 4.1 കണക്ടീവിറ്റി, 5 വാട്ട് സ്പീക്കര്‍, 7 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് എന്നീ സവിശേഷതകളോടെയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിരന്തരം സ്പീക്കര്‍ പ്രവര്‍ത്തിച്ചാലും ഏഴ് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഷവോമിയുടെ വെബ്സൈറ്റായ mi.com ല്‍ നിന്ന് സ്പീക്കര്‍ വാങ്ങാന്‍ കഴിയും. കറുപ്പ് വെള്ള നിറങ്ങളില്‍ സ്പീക്കര്‍ ലഭിക്കും.
ബ്ലൂടൂത്ത് 4.1 പ്രകാരം 10 മീറ്റര്‍ വരെ കണക്ടീവിറ്റ് ലഭിക്കും എന്ന പ്രത്യേകത ഈ മോഡലിനുണ്ട്. 1200 മില്ലി ആംപയറാണ് ബാറ്ററി. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സല്‍ഷ്യസിന് ഇടയിലുള്ള വര്‍ക്കിംഗ് ടെംപറേച്ചറാണ് പോക്കറ്റ് സ്പീക്കര്‍ നല്‍കുന്നത്.
60x60x93.3mm ആണ് എം.ഐ പോക്കറ്റ് സ്പീക്കര്‍ 2 വിന്‍റെ ഡയമെന്‍ഷന്‍. പോളി കാര്‍ബണേറ്റ്, എ.ബി.എസ് എന്നിവ ഉപയോഗിച്ചാണ് സ്പീക്കറിന്‍റെ നിര്‍മാണം. മുകള്‍ ഭാഗത്തായി അലോയിയും ഉപയോഗിച്ചിരിക്കുന്നു. മുന്‍ ഭാഗത്തായി എല്‍.ഇ.ഡി സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍സ ഘടിപ്പിച്ചിരിക്കുന്നു. ഫോണ്‍ വിളിക്കാനായി മൈക്രോഫോണ്‍ സംവിധാനവുമുണ്ട്. കോള്‍ വരുന്ന സമയം തനിയെ പാട്ട് നില്‍ക്കുമെന്നതും ഈ മോഡലിന്‍റെ പ്രത്യേകതയാണ്. 1,499 രൂപയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha