റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി
എഫ്.സി.എ. ഇന്ത്യ പുണെയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്ന് ജീപ്പ് കോംപസിന്റെ പ്രത്യേക പതിപ്പായി 'ബെഡ്റോക്ക്' പുറത്തിറക്കി. ജീപ്പ് കോംപസ് വില്‍പ്പന 25,000 യൂണിറ്റ് കടന്നതിന്റെ ആഘോഷ വേളയിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്.
'സ്പോര്‍ട്ട്' വിഭാഗത്തില്‍ ലഭ്യമായ ബെഡ്റോക്ക് രണ്ട് ലിറ്റര്‍ 173 പി.എസ്. ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് എത്തുന്നത്. റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, 16 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകള്‍, പ്രവേശനത്തിന് സൈഡ് സ്റ്റെപ്, ബെഡ്റോക്ക് ബ്രാന്‍ഡില്‍ സീറ്റ് കവറുകള്‍, കറുത്ത റൂഫ് റെയിലുകള്‍, പ്രീമിയം ഫ്‌ളോര്‍മാറ്റുകള്‍, ബെഡ്റോക്ക് മുദ്രകള്‍ തുടങ്ങിയവയാണ് ബെഡ്റോക്ക് ലിമിറ്റഡ് എഡിഷനിലെ സവിശേഷതകള്‍.
വില 17.53 ലക്ഷം രൂപയാണ്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രേ, എക്സോട്ടിക്ക റെഡ് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha