കൊച്ചി സ്മാര്‍ട് സിറ്റിയുടെ പുതിയ മന്ദിരത്തിന്റെ കൈമാറ്റം 2020 മുതല്‍...
കൊച്ചി സ്മാര്‍ട് സിറ്റി കോഡവലപ്പര്‍ പദ്ധതിപ്രകാരം സ്മാര്‍ട് സിറ്റിയില്‍ ഉയരുന്ന പുതിയ ഐടി സൗകര്യങ്ങളുടെ കൈമാറ്റം 2020ല്‍ ആരംഭിച്ച് 2021ല്‍ പൂര്‍ത്തിയാകും. വിവിധ കോ–ഡവലപ്പര്‍മാരുടേതായി 61 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണ് ഉയരുന്നത്.
പദ്ധതി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. 37 ലക്ഷം ചതുരശ്രയടി ലക്ഷ്യമിടുന്ന സാന്‍ഡ്‌സ് ഇന്‍ഫ്ര ഐടി മന്ദിരത്തിന്റെ നിര്‍മാണം 43 ശതമാനവും നാല് ലക്ഷം ചതുരശ്രയടിയുടെ മറാട്ട്് ഗ്രൂപ്പ് ഐടി മന്ദിരം 20 ശതമാനവും പൂര്‍ത്തിയായി. പ്രസ്റ്റിജ്് ഗ്രൂപ്പിന്റെ രണ്ട്് ഐടി ടവറുകളില്‍ ഒന്നിന്റെ പൈലിങ്് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
രണ്ടാം ടവറിന്റെ നിര്‍മാണം നാല്് മാസത്തിനകം ആരംഭിക്കും. 2020ല്‍ 61 ലക്ഷം ചതുരശ്രയടി എന്ന ലക്ഷ്യം സ്മാര്‍ട് സിറ്റിക്ക്് കൈവരിക്കാനാകും. ഹോട്ടലുകളും പാര്‍പ്പിടങ്ങളും ഉള്‍പ്പെടുന്ന സാമൂഹിക സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥല പരിശോധനയ്ക്കായി നിക്ഷേപകര്‍ എത്തുന്നുമുണ്ട്.
സ്മാര്‍ട് സിറ്റിയിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു.
https://www.facebook.com/Malayalivartha