മാരുതി സുസുക്കിയുടെ സിയസ് പുറത്തിറക്കി
മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന് വിഭാഗത്തില്‍പ്പെട്ട സിയസ് പുറത്തിറക്കി. 6.99 ലക്ഷം രൂപ മുതല്‍ 9.8 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ് ഷോറൂം വില.
ഇന്ത്യ, ചൈന വിപണികള്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന സിയസിന്റെ രൂപകല്പനയ്ക്കായി 620 കോടി രൂപയാണ് മാരുതി ചെലവിട്ടിരിക്കുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ എന്നിവയോടായിരിക്കും സിയസ് മത്സരിക്കുക.
ഡീസല്‍ വേര്‍ഷന്‍ 26.2 കിലോമീറ്ററും പെട്രോള്‍ വേരിയന്റിന് 20.7 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. നാല് വേരിയന്റുകളിലായി മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് ലഭ്യമായിരിക്കും. പെട്രോള്‍ വേര്‍ഷനില്‍ മാത്രമായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ടാവുക.
https://www.facebook.com/Malayalivartha