ഇനി മൊബൈൽ താഴെ വീണാലും പ്രശ്നമില്ല; സുരക്ഷയ്ക്കായി പുതിയ സെന്‍സര്‍ സംവിധാനം
വലിയ വിലയൊക്കെ കൊടുത്ത് സ്മാർട്ഫോണുകൾ വാങ്ങുന്നവർ നമുക്കിടയിലുണ്ട്. എത്രയൊക്കെ സൂക്ഷിച്ചാലും ഒരിക്കലെങ്കിലും ഒന്ന് താഴെ വീണാല്‍ തീര്‍ന്നു അതിന്റെ കാര്യം. ഇതിനൊരു പരിഹാരവുമായാണ് ജര്‍മ്മനിയിലെ ആലന്‍ സര്‍വ്വകലാശാലയിലെ 25 വയസ്സുകാരനായ ഫിലിപ്പ് ഫ്രെന്‍സി രംഗത്തെത്തിയിരിക്കുന്നത്.
മൊബൈല്‍ താഴെ വീഴുമ്പോൾ തന്നെ സെന്‍സര്‍ മുഖേന ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച് നാല് മൂലയിലുള്ള സ്പ്രിങ്ങുകള്‍ പുറത്തേക്ക് വരികയും വീഴ്ചയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ഇതിനെ രക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഫോണിന്റെ നാലരുകില്‍ ഒതുങ്ങിയിരിക്കുന്ന ചെറിയ ചിറകുപോലെയുള്ള സംവിധാനം സാധാരണ ഉപയോഗത്തിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല. ഒറ്റനോട്ടത്തില്‍ ഈ ചിറകുകള്‍ കാണാനും കഴിയില്ല. അതേസമയം വാണിജ്യപരമായ ഉത്പാദനം ഇതുവരെ ആരംഭിച്ചിട്ടില്ല. 2018 ലെ മെക്കട്രോണിക്‌സ് അവാര്‍ഡ് ഈ കണ്ടുപിടുത്തത്തിലുടെ ഫിലിപ്പിന് ലഭിച്ച് കഴിഞ്ഞു. പുതിയ മൊബൈല്‍ എയര്‍ബാഗിന് പേറ്റന്റ് ഇതിനോടകം തന്നെ ഫിലിപ്പ് കരസ്ഥമാക്കി.
https://www.facebook.com/Malayalivartha