വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിൻമാർക്ക് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനാകും; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
വാട്സ്ആപ്പ് ഏറ്റവും പുതിയ അപ്ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയന്ത്രിക്കാനാകുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമായി മെസ്സേജുകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഒരുക്കിയ വിവരം വാട്സ്ആപ്പിന്റെ ഉടമകളായ ഫേസ്‌ബുക്ക് അധികൃതരാണ് ബ്ലോഗ് നോട്ടിലൂടെ പുറത്തുവിട്ടത്.
ഇൗ സംവിധാനം അഡ്മിൻമാർ ‘എനയ്ബിൾ ചെയ്താൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ആർക്കും തന്നെ തുടർന്ന് മെസ്സേജുകൾ അയക്കാൻ സാധിക്കില്ല. അയച്ച മെസ്സേജുകൾക്ക് മറുപടി നൽകാനും സാധ്യമല്ല. ഗ്രൂപ്പിലെ ഒന്നിലധികം അഡ്മിൻമാർക്ക് മാത്രമായി ഇതിലൂടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകാൻ കഴിയും.
എന്തായാലും പുതിയ സംവിധാനം അഡ്മിൻമാർക്ക് ഗുണം ചെയ്യുമെങ്കിലും അംഗങ്ങളെ അത് ചൊടിപ്പിക്കാനാണ് ഏറെ സാധ്യത. ഗ്രൂപ്പ് ചാറ്റുകൾ നടത്താൻ ഗ്രൂപ്പുകളിലേക്ക് ചേക്കേറിയവരുടെ സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതിനാൽ വാട്ട്സ്ആപ്പിന്റെ നീക്കത്തിനെതിരെ ശബ്ദമുയർന്ന് തുടങ്ങിയിട്ടുണ്ട്.
ഈ ഫീച്ചർ ഉപയോഗിക്കാനായി വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. വാട്ട്സ്ആപ്പ് സെറ്റിങ്സിൽ - ‘ഗ്രൂപ്പ് ഇൻഫോ’ തുറക്കുക. അതിൽ ഗ്രൂപ്പ് സെറ്റിങ്സിലെ ‘‘സെന്റ് മെസ്സേജ്’’ തുറന്ന് ‘‘ഒാൺലി അഡ്മിൻസ്’’ ഒാപ്ഷൻ തെരഞ്ഞെടുക്കുക. ഇതോടെ ഗ്രൂപ്പിന്റെ സമ്പൂർണ്ണ നിയന്ത്രണം അഡ്മിന്റെ കീഴിലാകും.
https://www.facebook.com/Malayalivartha