ടെക് ലോകത്ത് ചുരുങ്ങിയ കാലയളവില്‍ ആഗോള വിപണിയില്‍ തനതായ സ്ഥാനം സൃഷ്ടിച്ച് ഷവോമി
ടെക് ലോകത്ത് ചുരുങ്ങിയ കാലയളവില്‍ ആഗോള വിപണിയില്‍ തനതായ സ്ഥാനം സൃഷ്ടിച്ച് ഷവോമി. ഇപ്പോഴിതാ ഓഹരി വിപണിയിലു നേട്ടമുണ്ടാക്കി മുന്നേറുകയാണ് ഷവോമി. തിങ്കളാഴ്ചയാണ് ഷവോമിയുടെ ഓഹരികള്‍ ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം തുടങ്ങിയത്. ആദ്യദിനം നഷ്ടത്തിലായിരുന്നു ഷവോമിയുടെ വ്യാപാരം.
ആദ്യ ദിനമായ തിങ്കളാഴ്ച ഏകദേശം 5 ശതമാനം നഷ്ടമാണ് ഷവോമി രേഖപ്പെടുത്തിയത്. എന്നാല്‍, ആദ്യ ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച 11.9 ശതമാനം നേട്ടത്തോടെയാണ് ഷവോമിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.ഐ.പി.ഒക്ക് ശേഷം ഷവോമിയുടെ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയത് ജീവനക്കാര്‍ക്കും ഗുണകരമായി. കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവി മനുകുമാര്‍ ജെയിനിന്റെ ഓഹരികളുടെ മൂല്യം 428 കോടിയായി.
വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ ഷവോമി നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha