പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു
പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിലെ തകരാറാണ് പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.
2018 മേയ് ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ നിര്‍മിച്ച കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. 566 സ്വിഫ്റ്റ് കാറുകളും 713 സ്വിഫ്റ്റ് ഡിസയര്‍ കാറുകളുമാണ് തിരിച്ചുവിളിച്ചത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തിനല്‍കുമെന്ന് കന്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
https://www.facebook.com/Malayalivartha