വരുന്നു ഉത്സവകാലം ആനന്ദകരമാക്കാന്‍ പുത്തന്‍ ഐഫോണുകള്‍
ഉത്സവകാലത്തെ ആനന്ദകരമാക്കാനായി പുത്തന്‍ ഐഫോണുകള്‍ എത്തുന്നു. ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ എക്കാലത്തെയും മികച്ച പതിപ്പുകള്‍ എന്ന വിശേഷണവുമായി ഐഫോണ്‍ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ്, എക്‌സ്.ആര്‍ എന്നിവ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. 99,000 രൂപ വിലയുള്ള എക്‌സ്.എസ്., 1.09 ലക്ഷം രൂപയുടെ എക്‌സ്.എസ് മാക്‌സ് എന്നിവ ഈമാസം അവസാനം ഇന്ത്യയിലെത്തും. ദുര്‍ഗാ പൂജ (നവരാത്രി), ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് വിപണി പ്രവേശനമെന്നതിനാല്‍ ഇവയ്ക്ക് ഇന്ത്യയില്‍ മികച്ച വില്പനയാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.
76,900 രൂപ വിലയുള്ള എക്‌സ്.ആറിന്റെ വില്പന അടുത്തമാസമേ തുടങ്ങൂ. സര്‍ജിക്കല്‍ സ്റ്റീലാല്‍ നിര്‍മ്മിതമായ എകസ്.എസ്., എക്‌സ്.എസ് മാക്‌സ് എന്നിവയ്ക്ക് സ്വര്‍ണം, വെള്ളി, ചാര നിറഭേദങ്ങളുണ്ട്. 7000 സീരീസ് എയറോസ്‌പേസ് ഗ്രേഡ് അലുമിനിയം കൊണ്ടു നിര്‍മ്മിച്ച എക്‌സ്.ആര്‍ വെള്ള, കറുപ്പ്, മഞ്ഞ, നീല നിറങ്ങളില്‍ ലഭിക്കും.
ഫോണിന്റെ വക്കില്‍ നിന്ന് വക്കുവരെ മുഴുവന്‍ നീളുന്ന 6.1 ഇഞ്ച് ഡിസ്പ്‌ളേയാണ് എക്‌സ്.ആറിനുള്ളത്. 2436 ഃ 1125 റെസൊല്യൂഷനോട് കൂടിയ 5.8 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്പ്‌ളേ എക്‌സ്.എസിനും 2688 ഃ 1242 റെസൊല്യൂഷനുള്ള 6.5 ഇഞ്ച് സൂപ്പര്‍ റെറ്രിന ഒ.എല്‍.ഇ.ഡി ഡിസ്പ്‌ളേ എക്‌സ്.എസ് മാക്‌സിനും നല്‍കിയിരിക്കുന്നു. 7 നാനോമീറ്റര്‍ പ്രൊസസറോട് കൂടി സജ്ജീകരിച്ച എ12 ബയോണിക്കാണ് ചിപ് സെറ്റ്. എംബഡഡ് സിം (ഇസിം) സൗകര്യത്തോട് കൂടിയ ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഫോണാണിത്.
ഐഫോണ്‍ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ് എന്നിവയ്ക്ക് 64 ജിബി, 256 ജിബി, 512 ജിബി സ്‌റ്രേറേജ് വേരിയന്റുകളുണ്ട്. 512 ജിബിയില്‍ രണ്ടുലക്ഷം ഫോട്ടോകള്‍ വരെ സൂക്ഷിക്കാം. എക്‌സ്.ആര്‍ പതിപ്പിന് 64 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകളാണുള്ളത്. ഡ്യുവല്‍ ഒ.ഐ.എസ് ഫീച്ചറോട് കൂടിയതാണ് പിന്നിലെ 12എം.പി+12എം.പി കാമറ. പുതിയ സെന്‍സറും ഇതോടൊപ്പമുണ്ട്. മുന്നില്‍ കാമറ ഏഴ് എം.പി.
, സ്മാര്‍ട് എച്ച്.ഡി റെക്കോഡിംഗ്, അഡ്വാന്‍സ്ഡ് ബൊക്കേ മോഡ് തുടങ്ങിയ മികവുകളുമുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha