ഡീസല്‍ കാറുകളുടെ ഉത്പാദനം ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ നിര്‍ത്തുന്നു
ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. പെട്രോള്‍, ഇലക്ട്രിക്, ഹൈബ്രിഡ് എന്‍ജിനുകളുള്ള വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
മലിനീകരണ നിയന്ത്രണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഒലിവര്‍ ബ്ലൂം പറഞ്ഞു. 2015ല്‍ മലിനീകരണ നിയന്ത്രണ പരിശോധനയില്‍ കൃത്രിമം കാട്ടാനുള്ള സംവിധാനങ്ങള്‍ ഫോക്‌സ്‌വാഗന്‍ ശേഷിയേറിയ ഡീസല്‍ asഎന്‍ജിനുകളിലും ഉപയോഗിച്ചെന്ന് ഇപിഎ കണ്ടെത്തിയതിന് ശേഷമാണ് പോര്‍ഷെയുടെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്.
മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ട് ചില ജര്‍മന്‍ നഗരങ്ങളിലും ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്‌പോര്‍ട്ടി െ്രെഡവിംഗിന് പെട്രോള്‍ എന്‍ജിനാണ് കൂടുതല്‍ അനുയോജ്യമെന്ന് ബ്ലൂം പറഞ്ഞു. എന്നാല്‍ ഡീസലിനെ രണ്ടാമതൊരു സാധ്യതയായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha