ഷെവര്‍ലേക്കിനു പിന്നാലെ കാര്‍ നിര്‍മാതാക്കളായ ഫിയറ്റും ഇന്ത്യന്‍ വിപണി വിടുന്നു
ഷെവര്‍ലേക്ക് പിന്നാലെ കാര്‍ നിര്‍മാതാക്കളായ ഫിയറ്റ് ഇന്ത്യന്‍ വാഹന വിപണിയില്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. ഫിയറ്റിനെ പിന്‍വലിച്ച് ജീപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്‌ലറിന്റെ തീരുമാനം. നിലവില്‍ പൂന്തോ, ലീനിയ, അവെന്‍ട്യൂറ എന്ന മോഡലുകളാണ് ഇന്ത്യയില്‍ പ്രധാനമായും വില്‍ക്കുന്നത്.
വില്‍പനയില്‍ വന്‍ കുറവുണ്ടായതോടെയാണ് പതിയെ വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഫിയറ്റ് തീരുമാനിച്ചത്. ബി.എസ് 6 മലിനീകരണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതും ഫിയറ്റിന് തിരിച്ചടിയാണ്. കമ്പനിയുടെ പുന്തോ, ലീനിയ തുടങ്ങിയ കമ്പനികള്‍ക്ക് ബി.എസ് 6 നിലവാരമില്ല. ഈ നിലവാരത്തിലേക്ക് കാറുകളെ ഉയര്‍ത്തണമെങ്കില്‍ വന്‍ നിക്ഷേപം ഫിയറ്റിന് നടത്തേണ്ടി വരും. എ.ബി.എസ് ഫിയറ്റിന്റെ കാറുകളിലൊന്നും സ്റ്റാന്‍ഡേര്‍ഡല്ല.
2019 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ എ.ബി.എസ് നിര്‍ബന്ധമാണ്. മരുതി, ടാറ്റ തുടങ്ങിയ കമ്പനികള്‍ക്കായി ഫിയറ്റ് എന്‍ജിനുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. 1.3 ലിറ്റര്‍ എന്‍ജിനുകളായിരുന്നു പ്രധാനമായും നിര്‍മിച്ചത്.
സ്വന്തമായി ഇത്തരം എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ മാരുതിയും ടാറ്റയും ആരംഭിച്ചിട്ടുണ്ട്. ഇതും ഇന്ത്യന്‍ വിപണിയില്‍ ഫിയറ്റിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha