ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം... സെന്‍സെക്‌സ് 255 പോയന്റ് ഉയര്‍ന്ന് 36871ലും നിഫ്റ്റി 76പോയന്റ് നേട്ടത്തില്‍ 11010ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം. സെന്‍സെക്‌സ് 255 പോയന്റ് ഉയര്‍ന്ന് 36871ലും നിഫ്റ്റി 76പോയന്റ് നേട്ടത്തില്‍ 11010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 693 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 576 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha