കോംപാക്ട് എസ്‌യുവിയുമായി വീണ്ടും റെനോ......
ഡസ്റ്ററിലൂടെ പുതിയ ഒരു ശ്രേണിയെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് നല്‍കിയ വാഹന നിര്‍മാതാക്കളാണ് റെനോ. എന്നാല്‍, ഡസ്റ്ററിന് പിന്നാലെ ഇന്ത്യന്‍ നിരത്തുകളില്‍ കോംപാക്ട് എസ്‌യുവികള്‍ വരിവരിയായി എത്തിയതോടെ റെനോയുടെ പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പ്രതാപകാലം വീണ്ടെടുക്കാനുള്ള പുതിയ നീക്കത്തിലാണ് റെനോയിപ്പോള്‍. അതിനായി അടുത്ത 16 മാസത്തിനുള്ളില്‍ നാല് പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഫ്രഞ്ച് വാഹനനിര്‍മാതാക്കള്‍. ഇതില്‍ എച്ച്ബിസി എന്ന കോഡ് നമ്പറിലെത്തിക്കുന്ന വാഹനമാണ് കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലെത്തുന്നത്.
മാരുതി ബ്രെസ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി300 എന്നീ കരുത്തരോടായിരിക്കും റെനോയുടെ മോഡല്‍ മത്സരിക്കുക. റെനോയുടെ സിഎംഎഫ്എ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. മറ്റ് എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം തന്നെ എംപിവി ശ്രേണിയിലേക്ക് െ്രെടബര്‍ എന്നൊരു മോഡലും റെനോ എത്തിക്കാനൊരുങ്ങുകയാണ്.
ഈ വാഹനം സെപ്റ്റംബര്‍ മാസത്തിലും കോംപാക്ട് എസ്‌യുവി 2020ന്റെ തുടക്കത്തിലും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്
"
https://www.facebook.com/Malayalivartha